27.5 C
Kottayam
Sunday, June 7, 2026

നിങ്ങള്‍ വിചാരിക്കുമ്പോള്‍ തന്നെ ദമ്പതിമാര്‍ക്ക് കുഞ്ഞുങ്ങള്‍ ഉണ്ടാവണം എന്ന മണ്ടന്‍ ചിന്ത ആദ്യമേ മനസ്സില്‍ നിന്ന് കളയുക, എപ്പോള്‍ കുഞ്ഞുങ്ങള്‍ എന്നത് അവരുടെ മാത്രം തീരുമാനം ആണ്; വൈറല്‍ കുറിപ്പ്

Must read

വിവാഹം കഴിഞ്ഞ ഏതൊരു സ്ത്രീയും ഏറ്റവും അധികം കേള്‍ക്കുന്ന ഒരു ചോദ്യമാണ് ‘വിശേഷമോന്നും ആയില്ലേ’. ഈയൊരു ചോദ്യം കേള്‍ക്കുന്ന ഏതൊരു സ്ത്രീയിലും ഉണ്ടാകുന്ന വേദനയുടെ ആഴം ഏറെയാണ്. തന്റെ ജീവിതത്തിലും ഇത്തരത്തിലൊരു വേദന അനുഭവിച്ചതിനെക്കുറിച്ച് പറയുകയാണ് നിത്യ എസ് ശ്രീകുമാര്‍.

ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പ് കാണാം

“വിശേഷം ഒന്നും ആയില്ലേ” എന്ന ചോദ്യത്തിന് ഞാൻ ഉത്തരം നൽകിയാൽ ആ സുഹൃത്_വ്യക്തി_കുടുംബ ബന്ധം അതോടെ തീരും എന്ന് ഉറപ്പുള്ളത് കൊണ്ട് മാത്രം ഞാൻ മനപ്പൂർവം ഒഴിവാക്കിയ family_friends_gettogetherകൾ _സംസാരങ്ങൾ എനിക്കുണ്ട് !

സമൂഹമേ,
നിങ്ങൾക്ക് ഊഹിക്കാൻ പോലും ആവില്ല ആ ചോദ്യം ഉണ്ടാക്കുന്ന മുറിവിന്റെ ആഴം !
നിങ്ങൾക്ക് ചിന്തിക്കാൻ പോലും ആവില്ല ആ ചോദ്യം ഉണ്ടാകുന്ന മനോ വ്യഥ !
ഈ ഒരു ഒറ്റ ചോദ്യം കൊണ്ട് മാത്രം തങ്ങൾക്കു എന്തോ പ്രശ്നമുണ്ടെന്നു കരുതി ഡോക്ടറെ കാണാൻ പോയി, ഉള്ള മെഡിസിൻ എല്ലാം കഴിച്ച്, stressed ആയി ഒടുവിൽ കുട്ടികൾ ഉണ്ടാവാൻ വൈകുന്ന ഒരുപാട് പേരെ എനിക്ക് വ്യക്തിപരമായി അറിയാം.

- Advertisement -

കുഞ്ഞുങ്ങൾ ദൈവത്തിന്റെ അനുഗ്രഹം ആണ് എന്ന സ്ഥിരം ക്‌ളീഷേ ഞാൻ പറയുന്നില്ല, പക്ഷെ നിങ്ങളുടെ ഈ ചോദ്യം മൂലം മാനസികമായി തകർന്ന്, ദൈവം വിചാരിച്ചിട്ടും ഫലം കാണാൻ പറ്റാത്ത ദമ്പതിമാർ ഈ നാട്ടിൽ ഉണ്ട്. ദയവായി ഒരു കാര്യം മനസിലാക്കുക.
നിങ്ങൾ വിചാരിക്കുമ്പോൾ തന്നെ ആ ദമ്പതിമാർക്ക് കുഞ്ഞുങ്ങൾ ഉണ്ടാവണം എന്ന മണ്ടൻ ചിന്ത ആദ്യമേ മനസ്സിൽ നിന്ന് കളയുക. അവരെ ജീവിക്കാൻ അനുവദിക്കുക. എപ്പോൾ കുഞ്ഞുങ്ങൾ എന്നത് അവരുടെ മാത്രം തീരുമാനം ആണ്. ഏറ്റവും personal ആയ ഒരു കാര്യം മുഖത്ത് നോക്കി ചോദിക്കുന്ന ശീലം കഴിയുമെങ്കിൽ ഇനി എങ്കിലും അവസാനിപ്പിക്കുക. അനാവശ്യമായ caring കാണിക്കൽ നിങ്ങളുടെ തന്നെ വില കളയും. ഇനി അവരുടെ മനസ് ഉടയ്ക്കാൻ വേണ്ടി മനഃപൂർവം ചോദിക്കുന്നതാണ് എങ്കിൽ നിങ്ങൾക്കുള്ള മറുപടി കാലം കരുതി വെച്ചിട്ടുണ്ടാകും എന്ന് മറക്കരുത്.

- Advertisement -

പ്രിയപ്പെട്ടവരെ,
medical science + time + god, ഒരു adaar combination ആണ്. സൊസൈറ്റിയുടെ ചോദ്യങ്ങൾ വന്നുകൊണ്ടേ ഇരിക്കും. ഒരു ചെവിയിലൂടെ കേട്ടു മറുചെവിയിലൂടെ കളയാൻ ഞാൻ പറയില്ല. മുഖത്ത് നോക്കി ചുട്ട മറുപടി കൊടുക്കുക, മിനിമം പുച്ഛിച്ചു തള്ളാൻ എങ്കിലും ശ്രമിക്കുക. നിങ്ങൾ treatmentil ആയിക്കോട്ടെ അല്ലായിരിക്കട്ടെ അത് നിങ്ങളുടെ സ്വകാര്യ വിഷയം ആണ്. നിങ്ങളുടെ last mentrural date അത് നിങ്ങൾ മാത്രം അറിഞ്ഞാൽ മതി. കൂട്ടുകാരേം കുടുംബക്കാരേം നാട്ടുകാരേം അറിയിക്കേണ്ട ഒന്നല്ല അത്. “ഇത്തവണയും ഒന്നും ഇല്ല അല്ലേ” എന്ന ഊള ചോദ്യം ഉണ്ടാക്കുന്ന വൃത്തികെട്ട ആ feelings ഒഴിവാക്കാൻ സാധിക്കും.

എല്ലാത്തിനും ഉപരി love marriage / arranged marriage- ഏതും ആയിക്കോട്ടെ, നിങ്ങളുടെ life partner നിങ്ങളെ എത്ര ആഴത്തിൽ സ്നേഹിക്കുന്നു സംരക്ഷിക്കുന്നു ചേർത്തു നിർത്തുന്നു എന്ന് ഏറ്റവും കൃത്യമായി അറിയാൻ സാധിക്കുന്ന ഒരു കാലഘട്ടം കൂടി ആണ് ഇത്.
ആറു വർഷം ഞങ്ങളെ കാത്തിരുത്തി വന്ന ഞങ്ങളുടെ അമ്മാളുന് നൽകാൻ ഞങ്ങൾ ഒരുക്കിയത് ഏറ്റവും നന്നായി പരസ്പരം മനസിലാകുന്ന, അനാവശ്യമായ arguments ഇല്ലാത്ത, സ്നേഹം നിറഞ്ഞ ഒരു കുടുംബാന്തരീക്ഷം ആണ്. ഒരുപക്ഷെ കുറെ മുന്നെ അവൾ എത്തിയിരുന്നു എങ്കിൽ ഇത്രത്തോളം ആഴത്തിൽ പരസ്പരം മനസിലാക്കാൻ ഞങ്ങൾ ശ്രമിക്കില്ലായിരുന്നു അല്ലെങ്കിൽ സാധിക്കില്ലായിരുന്നു.
PS : എന്തിനാണ് ഇങ്ങനെ ഒരു post എന്ന് കരുതുന്നുണ്ടോ? എന്റെ facebook whatsapp മെസ്സജ് ബോക്സ്‌ മുഴുവനും ഒരു സമയത്തു ഞാൻ അനുഭവിച്ച അതേ വേദനയും അതിലുപരി അമർഷവും അനുഭവിക്കുന്ന ഒരുപാടാളുകളുടെ മെസ്സേജുകൾ ആണ്. എഴുതിയില്ലെങ്കിൽ വന്ന വഴി മറന്ന പോലെ ആകും. എഴുതി പോയതാണ് !

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഈഴവ കുടുംബത്തില്‍ ജനനം,ജാതി വേര്‍തിരിവുകള്‍ക്ക് എതിരെയുള്ള സമരമെന്നോണം പിതാവ് ഗംഗാധരന്‍ ഇട്ട പേരായിരുന്നു ‘സലിം’; സ്‌കൂളില്‍ എത്തിയപ്പോള്‍ വിശാല ഹിന്ദുവായി; പറവൂര്‍ ട്രാന്‍സ്‌പോര്‍ട്ട് സ്റ്റാന്‍ഡിന്റെ കല്ലിടല്‍ ചടങ്ങില്‍ രാഷ്ട്രീയ എതിരാളികളെപ്പോലും ചിരിപ്പിച്ച് ലീഡര്‍...

കൊച്ചി: 'ജാതി വേണ്ട, മതം വേണ്ട, ദൈവം വേണ്ട മനുഷ്യന്'നവോത്ഥാന നായകനായിരുന്ന സഹോദരന്‍ അയ്യപ്പന്റെ ഈ വിപ്ലവ ആദര്‍ശത്തില്‍ ആകൃഷ്ടനായി, ഒരു ഈഴവ കുടുംബത്തില്‍ ജനിച്ച തന്റെ മകന് ജാതി വേര്‍തിരിവുകള്‍ക്ക് എതിരെയുള്ള...

ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത നീയിപ്പോൾ കരയിപ്പിക്കുകയാണ്-വൈകാരിക കുറിപ്പുമായി മമ്മൂട്ടി

കൊച്ചി: മലയാളികളെ ദശകങ്ങളോളം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ജനപ്രിയ നടനും മിമിക്രി താരവുമായ സലിം കുമാർ (56) അന്തരിച്ചു. ആരോഗ്യനില വഷളായതിനെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന അദ്ദേഹം...

അടിയുറച്ച കോണ്‍ഗ്രസുകാരന്‍,മറയില്ലാത്ത വിമര്‍ശകന്‍, കഴിഞ്ഞ തെരഞ്ഞെടുപ്പിലും വോട്ടുപിടിക്കാനായി ഓടിനടന്ന താരപ്രചാരകന്‍, സലിം കുമാറിന്റെ വേര്‍പാട് കോണ്‍ഗ്രസിനും കനത്ത നഷ്ടം

കൊച്ചി: മലയാള സിനിമയിലെ ഭൂരിഭാഗം കലാകാരന്മാരും തങ്ങളുടെ രാഷ്ട്രീയ നിലപാടുകൾ പരസ്യമായി തുറന്നുപറയാൻ മടി കാണിച്ച ഒരു കാലഘട്ടമുണ്ടായിരുന്നു. എന്നാൽ അക്കാലത്തും താനൊരു ഉറച്ച കോൺഗ്രസുകാരനാണെന്ന് ലോകത്തോട് വിളിച്ചുപറയാൻ ഒട്ടും മടി കാണിക്കാത്ത...

വിശപ്പിന്റെ മറുവാക്ക് പച്ചവെള്ളമായി മാറിയ കാലം, കയറുപിരിച്ച് അമ്മയുടെ കൈത്തലം പൊട്ടി ചോരവരുന്നത് നോക്കിനിന്ന മകൻ, മീമുകൾക്കപ്പുറത്തെ സലിം കുമാർ ജീവിതം

കൊച്ചി: ട്രൗസർ കീറിയ സമയത്തായിരുന്നു എന്റെ ബാല്യം.....’ ചിരിയുടെ തിരകൾക്കപ്പുറത്തേക്ക് നോക്കിയാൽ സലീമെന്ന കണ്ണീർക്കടൽ കാണാം... കൊച്ചിയിൽ കയർ ബിസിനസ്സായിരുന്നു സലിമിന്റെ അച്ഛൻ ഗംഗാധരന്. സലിം ജനിക്കുമ്പോൾ അച്ഛന്റെ കാലം നല്ലതായിരുന്നു....

കാണാനൊരു ലുക്കില്ലെന്നേയുള്ളൂ ഭയങ്കര ബുദ്ധിയാ….! സലിം കുമാറിൻ്റെ മാസ്റ്റർപീസ് ഡയലോഗുകൾ ;വിട വാങ്ങിയത് ട്രോളുകളുടെയും മീമുകളുടെയും തമ്പുരാൻ

മലയാളികൾ തമാശ പറയുമ്പോൾ പഴഞ്ചൊല്ലുപോലെ കടന്നുവരുന്ന ചില ഡയലോഗുകളുണ്ട്, എപ്പോൾ കേട്ടാലും ചിരിവരുന്ന മനസ്സിലേക്ക് ഓടിവരുന്ന രംഗങ്ങൾ. വർഷങ്ങളോളം മലയാളികളെ ചിരിപ്പിച്ച രംഗങ്ങൾക്ക് പിന്നിൽ ഒരാളുണ്ടായിരുന്നു സലിം കുമാർ. പല ഭാവങ്ങളിലൂടെ പല...

Popular this week