30.6 C
Kottayam
Wednesday, October 30, 2024
test1
test1

സൂര്യയുടെ’കങ്കുവ അടക്കം വമ്പന്‍ ചിത്രങ്ങള്‍’: കരിയറിന്‍റെ ഉന്നതിയില്‍, സിനിമ ലോകത്തെ ഞെട്ടിച്ച് നിഷാദ് യൂസഫിന്‍റെ വിയോഗം

Must read

കൊച്ചി: മലയാള സിനിമ ലോകത്തെ ഞെട്ടിക്കുന്ന വാര്‍ത്തയോടെയാണ് ഇന്ന് നേരം പുലര്‍ന്നത്. തന്‍റെ കരിയറിന്‍റെ ഏറ്റവും ശോഭനമായ ഉയരത്തില്‍ നില്‍ക്കവെയാണ് ഫിലിം എഡിറ്റര്‍ നിഷാദ് യൂസഫ് വിടവാങ്ങുന്നത്. 

കങ്കുവ പോലെ ഇന്ത്യന്‍ സിനിമ ഉറ്റുനോക്കുന്ന ചിത്രത്തിന്‍റെ എഡിറ്ററായിരുന്നു നിഷാദ് യൂസഫ്. അടുത്തിടെ സൂര്യ നായകനായ ചിത്രത്തിന്‍റെ ചെന്നൈ ഓഡിയോ റിലീസില്‍ സൂര്യയ്ക്കൊപ്പം അടക്കം നില്‍ക്കുന്ന ചിത്രങ്ങള്‍ നിഷാദ് തന്നെ തന്‍റെ സോഷ്യല്‍ മീഡിയ അക്കൗണ്ട് വഴി പങ്കുവച്ചിരുന്നു. 

മാറുന്ന മലയാള സിനിമയുടെ സമകാലീന ഭാവുകത്വം നിർണ്ണയിക്കുന്ന പല ചിത്രങ്ങളുടെയും ചിത്ര സംയോജനം നടത്തിയത് നിഷാദ് യൂസഫാണ്. ഉണ്ട,  സൗദി വെള്ളക്ക , തല്ലുമാല,  ഓപ്പറേഷൻ ജാവ,   വൺ , ചാവേർ,   രാമചന്ദ്ര ബോസ്സ് & Co, ഉടൽ , ആളങ്കം,  ആയിരത്തൊന്ന് നുണകൾ , അഡിയോസ് അമിഗോ , എക്സിറ്റ് ഈ വലിയ ലിസ്റ്റ് തന്നെ ഈ എഡിറ്റര്‍ സമാകാലിക സിനിമയില്‍ എങ്ങനെ അടയാളപ്പെടുത്തപ്പെടുന്നു എന്ന് വ്യക്തമാക്കുന്നുണ്ട്. 

ബസൂക്ക, ആലപ്പുഴ ജിംഖാന എന്നിവ റിലീസ് ചെയ്യാനുള്ള ചിത്രങ്ങളാണ്. ഇപ്പോള്‍ ഷൂട്ടിംഗ് നടന്നുകൊണ്ടിരിക്കുന്ന തരുണ്‍ മൂര്‍ത്തി മോഹന്‍ലാല്‍ ചിത്രത്തിന്‍റെയും എഡിറ്റര്‍ നിഷാദ് യൂസഫ് ആയിരുന്നു.  2022 ല്‍ തല്ലുമാല എന്ന ചിത്രത്തിന്‍റെ എഡിറ്റിംഗിന് ആ വര്‍ഷത്തെ സംസ്ഥാന ചലച്ചിത്ര പുരസ്കാരവും നിഷാദ് യൂസഫ്  നേടിയിട്ടുണ്ട്. 

ഹരിപ്പാട് സ്വദേശിയാണ്  നിഷാദ് യൂസഫ് കൊച്ചിയില്‍ ഭാര്യയ്ക്കും രണ്ട് മക്കള്‍ക്കും ഒപ്പമാണ് കൊച്ചി പനമ്പള്ളി നഗറിലെ ഫ്ലാറ്റില്‍ താമസിച്ചിരുന്നത്. വാർത്താ ചാനലുകളിൽ അടക്കം വീഡിയോ എഡിറ്ററായ പ്രവര്‍ത്തിച്ച ശേഷമാണ് നിഷാദ് സിനിമ രംഗത്തേക്ക് എത്തുന്നത്. 

മലയാള ചലച്ചിത്ര രംഗത്തെ പ്രമുഖരാണ്  നിഷാദ് യൂസഫിന്‍റെ അകാല വിയോഗത്തില്‍ അദരാഞ്ജലി അര്‍പ്പിക്കുന്നത്. മൃതദേഹം പൊലീസ് നടപടികള്‍ പൂര്‍ത്തിയാക്കി എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

മേയർ ആര്യയ്ക്കെതിരായ യദുവിൻ്റെ ഹർജി തള്ളി; കോടതി മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന ആവശ്യം അംഗീകരിച്ചില്ല

തിരുവനന്തപുരം: മേയർ ആര്യാ രാജേന്ദ്രനെതിരായ കേസിൽ കോടതി മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന കെഎസ്ആ‌ർടിസി ഡ്രൈവർ യദുവിൻ്റെ ഹർജി തള്ളി. സ്വാധീനത്തിന് വഴങ്ങാത്ത അന്വേഷണം നടത്തണമെന്ന് അന്വേഷണ ഉദ്യോഗസ്ഥനോട് കോടതി ആവശ്യപ്പെട്ടു. കേസിൽ പ്രതികളായ...

ദിവ്യയ്ക്ക് കുറ്റവാസന ; യോഗത്തിനെത്തിയത് ആസൂത്രണം ചെയ്ത്, പ്രത്യാഘാതം അറിയാമെന്നു ഭീഷണി മുഴക്കി; റിമാൻഡ് റിപ്പോർട്ടിൽ ഗുരുതര പരാമർശങ്ങൾ

കണ്ണൂർ: ദിവ്യ യോഗത്തിനെത്തിയത് ആസൂത്രണം ചെയ്താണെന്ന് റിമാൻഡ് റിപ്പോർട്ട്. പ്രസംഗം ചിത്രീകരിക്കാൻ ഏർപ്പാട് ചെയ്തത് ദിവ്യയാണ്. കരുതിക്കൂട്ടി അപമാനിക്കാൻ യോഗത്തിനെത്തിയെന്നും പ്രത്യാഘാതം അറിയാമെന്നു ഭീഷണി സ്വരത്തിൽ പറഞ്ഞുവെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. ഇക്കാര്യങ്ങൾ...

കാലടി പാലത്തിൽ നിന്നും പുഴയിലേക്ക് ചാടിയ യുവതി; പാലത്തിലൂടെ കടന്ന് പോയ പിക്കപ്പ് വാനിലെ ഡ്രൈവർ പുഴയിലേക്ക് ചാടി രക്ഷപ്പെടുത്തി

കൊച്ചി:കാലടി പാലത്തിൽ നിന്നും പുഴയിലേക്ക് ചാടിയ യുവതിയെ പാലത്തിലൂടെ കടന്ന് പോയ പിക്കപ്പ് വാനിലെ ഡ്രൈവർ പുഴയിലേക്ക് ചാടി രക്ഷപ്പെടുത്തി.പിറവം മാമലശേരി സ്വദേശിയായ ജിജോയാണ് യുവതിയെ രക്ഷപ്പെടുത്തിയത്.രാവിലെ 11 മണിയോടെയായിരുന്നു സംഭവം പെരുമ്പാവൂർ...

Sushin shyam marriage: സംഗീത സംവിധായകന്‍ സുഷിന്‍ ശ്യാം വിവാഹിതനായി; വധു ഉത്തര

കൊച്ചി: സംഗീത സംവിധായകന്‍ സുഷിന്‍ ശ്യാം വിവാഹിതനായി. ഉത്തരയാണ് സുഷിന്‍റെ വധു. അടുത്ത സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ചടങ്ങിലായിരുന്നു വിവാഹം. ഫഹദ് ഫാസിലും ഭാര്യ നസ്രിയയും ചടങ്ങില്‍ പങ്കെടുത്തിരുന്നു. നടന്‍ ജയറാമും കുടുംബവും,...

Gold rate today: സ്വർണവില പുത്തൻ ഉയരത്തിലേക്ക്! 480 കൂടി ഉയർന്നാൽ മാന്ത്രിക സംഖ്യ

കൊച്ചി:ഓരോ ദിവസം കഴിയുന്തോറും റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്ന സ്വര്‍ണവില 60,000ലേക്ക്. ഇന്ന് പവന് 520 വര്‍ധിച്ച് 59,520 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില പുതിയ റെക്കോര്‍ഡ് കുറിച്ചു. ഗ്രാമിന് 65 രൂപയാണ് വര്‍ധിച്ചത്. 7440...

Popular this week

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.

test2