പാരാലിംപിക്‌സ്: ഇന്ത്യക്ക് രണ്ടാം മെഡല്‍; ഹൈജംപില്‍ നിഷാദ് കുമാറിന് വെള്ളി

ടോക്കിയോ:പാരാലിംപിക്‌സില്‍ ഇന്ത്യക്ക് രണ്ടാം മെഡല്‍. ഹൈജംപില്‍ 2.06 മീറ്റര്‍ ഉയരം ചാടി നിഷാദ് കുമാര്‍ വെള്ളി നേടി. ഏഷ്യന്‍ റെക്കോര്‍ഡ് മറികടക്കാന്‍ താരത്തിനായി. റിയോയില്‍ ചാമ്പ്യനായിട്ടുള്ള അമേരിക്കന്‍ താരത്തിനാണ് സ്വര്‍ണം.

നേരത്തെ ടേബിള്‍ ടെന്നിസില്‍ ഭവിന ബെന്‍ പട്ടേല്‍ ഇന്ത്യക്കായി വെള്ളി നേടിയിരുന്നു. ക്ലാസ് 4 വിഭാഗം ഫൈനലില്‍ ചൈനയുടെ ലോക ഒന്നാം നമ്പര്‍ താരം യിങ് ഷൂവിനോടാണ് ഭവിന പരാജയപ്പെട്ടു. സ്‌കോര്‍ 11-7,11-5, 11-6. പാരാലിംപിക്‌സ് ടേബിള്‍ ടെന്നിസ് ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യന്‍ താരമാണ് ഭവിന ബെന്‍ പട്ടേല്‍.

ടോക്കിയോ പാരാലിംപിക്‌സില്‍ ഹൈജംപില്‍ വെള്ളി നേടിയ നിഷാദ് കുമാറിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘ടോക്കിയോയിൽ നിന്ന് കൂടുതൽ സന്തോഷകരമായ വാർത്തകൾ വരുന്നു! പുരുഷന്മാരുടെ ഹൈജംപിൽ നിഷാദ് കുമാർ വെള്ളി മെഡൽ നേടിയതിൽ വലിയ സന്തോഷമുണ്ട്. മികച്ച പ്രതിഭയും സ്ഥിരോത്സാഹവും ഉള്ള അത്‌ലറ്റാണ് നിഷാദ്. അദേഹത്തിന് അഭിനന്ദനങ്ങൾ’ എന്നായിരുന്നു പ്രധാനമന്ത്രിയുടെ ട്വീറ്റ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News