InternationalNationalNews
കാബൂളിൽ വീണ്ടും സ്ഫോടനം,റോക്കറ്റ് ആക്രമണമെന്ന് സൂചന
കാബൂൾ:നിരവധി പേരുടെ മരണത്തിനിടയാക്കിയ വ്യാഴാഴ്ചയിലെ ഇരട്ട സ്ഫോടനത്തിന് പിന്നാലെ കാബൂളിൽ വീണ്ടും സ്ഫോടനം. റോക്കറ്റ് ആക്രമണം ആണെന്നാണ് സൂചന. വീണ്ടും ഭീകരാക്രമണ സാധ്യതയുണ്ടെന്ന അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റ് മുന്നറിയിപ്പിന് തൊട്ടുപിന്നാലെയാണ് സ്ഫോടനം.
അഫ്ഗാനിസ്താനിൽ നിന്ന് യുഎസ് സൈന്യം പിൻവാങ്ങുന്നതിന്റെ സമയപരിധി അവസാനിക്കാനിരിക്കെയാണ് ആക്രണമെന്നതും ശ്രദ്ധേയമാണ്. വ്യാഴാഴ്ചയിലെ ഇരട്ട സ്ഫോടനത്തിൽ 13 യുഎസ് സൈനികർ കൊല്ലപ്പെട്ടിരുന്നു.
കാബൂൾ വിമാനത്താവളത്തിന് സമീപത്ത് തന്നെയാണ് ഇത്തവണയും ആക്രമണമെന്നാണ് റിപ്പോർട്ടുകൾ. കൂടുതൽ വിവരങ്ങൾ ലഭിച്ചുവരുന്നതേയുള്ളൂ.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News