26.9 C
Kottayam
Sunday, May 5, 2024

രാജ്യവ്യാപക ലോക്ക്ഡൗണ്‍ ഉണ്ടാവുമോ? നിലപാട് വ്യക്തമാക്കി നിര്‍മ്മല സീതാരാമന്‍

Must read

ന്യൂഡല്‍ഹി: രാജ്യവ്യാപകമായി ലോക്ക്ഡൗണ്‍ ഇല്ലെന്ന് ആവര്‍ത്തിച്ച് കേന്ദ്രമന്ത്രി നിര്‍മ്മല സീതാരാമന്‍. പ്രാദേശിക ലോക്ക്ഡൗണിലൂടെയും ഐസൊലേഷനിലൂടെയും കൊവിഡ് മഹാമാരിയെ മറികടക്കും. രാജ്യത്തെ വ്യവസായ അസോസിയേഷന്റെ യോഗത്തിലാണ് മന്ത്രി ഈ ഉറപ്പ് നല്‍കിയത്.

അതേസമയം, ഡല്‍ഹിയില്‍ ആറ് ദിവസത്തേക്ക് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. ഇന്ന് രാത്രി പത്ത് മണി മുതല്‍ ലോക്ക്ഡൗണ്‍ പ്രാബല്യത്തില്‍ വരുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ വ്യക്തമാക്കി. അവശ്യ സര്‍വീസുകള്‍ക്ക് നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിച്ചിട്ടുണ്ട്.

അടുത്ത തിങ്കളാഴ്ച വൈകീട്ട് അഞ്ച് മണി വരെയാണ് ലോക്ക്ഡൗണ്‍. അതിഥി തൊഴിലാളികള്‍ നിലവിലുള്ള സ്ഥലങ്ങളില്‍ തന്നെ തുടരണം. അതിര്‍ത്തി പ്രദേശങ്ങളില്‍ ഗതാഗത നിരോധനം പ്രഖ്യാപിച്ചു.

വിവാഹങ്ങള്‍ക്ക് 50 പേരെ അനുവദിക്കൂ. വിവാഹങ്ങള്‍ക്ക് പങ്കെടുക്കാന്‍ ഇ- പാസ് വേണം. ഐസിയു കിടക്കകളുടെ രൂക്ഷമായ ക്ഷാമവും സംസ്ഥാനം നേരിടുന്നതായി കേജ്രിവാള്‍ അറിയിച്ചു.

 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week