KeralaNews

മകളുടെ വിവാഹം നടത്താന്‍ ബാങ്ക് വായ്പയ്ക്കായി നെട്ടോട്ടമോടുന്നതിനിടെ ഭാഗ്യദേവത കനിഞ്ഞു; മരംവെട്ടുതൊഴിലാളിക്ക് നിര്‍മല്‍ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം

മാലൂര്‍: മകളുടെ വിവാഹത്തിന് പണം സ്വരൂപിക്കാന്‍ എന്ത് ചെയുമെന്ന് ആലോചിച്ചു വിഷമിച്ചിരുന്ന ഒമ്പാന്‍ സിദ്ദീഖിനെ കനിഞ്ഞു അനുഗ്രഹിച്ചു ഭാഗ്യദേവത.
ബാങ്ക് വായ്പ ലഭിക്കാന്‍ ശ്രമങ്ങള്‍ നടത്തുന്നതിനിടെ ഒമ്പാന്‍ സിദ്ദീഖിനെ തേടിയെത്തിയത് 70 ലക്ഷം രൂപയുടെ നിര്‍മല്‍ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം. മരംവെട്ട് തൊഴിലാളിയാണ് മാലൂര്‍ ശിവപുരത്തെ കരക്കറ വീട്ടില്‍ ഒമ്പാന്‍ സിദ്ദീഖ്.

ഉരുവച്ചാലിനടുത്ത് മുണ്ടോറപ്പൊയിലിലെ ലോട്ടറി ഏജന്റായ ബാബുവില്‍ നിന്നെടുത്ത ലോട്ടറിയിലാണ് ഭാഗ്യം തെളിഞ്ഞത്. ബാബുവിന്റെ കൈയില്‍ നിന്നാണ് സ്ഥിരമായി സിദ്ധീഖ് ടിക്കറ്റ് വാങ്ങാറുള്ളത്. ജോലിത്തിരക്കിനിടയില്‍ ബാബുവിനെ ഫോണില്‍ വിളിച്ച് എനിക്കായി ഒരുടിക്കറ്റ് എടുത്ത് മാറ്റിവെക്കണമെന്ന് സിദ്ദീഖ് പറഞ്ഞിരുന്നു. അങ്ങനെ മാറ്റിവെച്ച ടിക്കറ്റിനാണ് ഒന്നാംസമ്മാനം ലഭിച്ചത്.

നറുക്കെടുപ്പ് ഫലം വന്ന ഉടനെ തന്നെ ബാബു വിവരം സിദ്ദീഖിനെ അറിയിക്കുകയും ടിക്കറ്റ് ഏല്‍പ്പിക്കുകയുമായിരുന്നു. ലോട്ടറി വില്പനക്കാരന്‍ ബാബുവിന്റെ സത്യസന്ധതയും അഭിന്ദനീയമാണ്. സ്ഥിരമായി ടിക്കറ്റെടുക്കാറുള്ള സിദ്ദീഖ് അവസാന അക്കങ്ങളായ 42 എന്നും എടുത്തിരുന്നു. ആ നമ്പറിനാണ് (NB 617942) ഒന്നാംസമ്മാനം ലഭിച്ചത്. ടിക്കറ്റ് കേരള ഗ്രാമീണ്‍ബാങ്ക് കരേറ്റ ശാഖയില്‍ ഏല്‍പ്പിച്ചു.

അടുത്തമാസം സിദ്ദീഖിന്റെ മകളുടെ വിവാഹം ഉറപ്പിച്ചിരുന്നു. അതിനായി ബാങ്കില്‍നിന്ന് ലോണെടുക്കാന്‍വേണ്ടി ശ്രമങ്ങള്‍ നടത്തവേയാണ് ലോട്ടറി സമ്മാനം ലഭിച്ചത്. വീടുനിര്‍മിക്കാനും ബാങ്കില്‍നിന്ന് ലോണെടുത്തിരുന്നു. സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുന്ന അവസ്ഥയില്‍ 70 ലക്ഷം രൂപ ലഭിച്ച ആശ്വാസത്തിലാണ് വീട്ടുകാര്‍. സാജിതയാണ് ഭാര്യ. മക്കള്‍: അര്‍ഷിദ, ഫാത്തിമത്ത് റിസ്വാന.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button