കാര്‍ ഇടിച്ചു തെറിപ്പിച്ചു, ബൈക്കില്‍ നിന്നു വീണവരുടെ മേല്‍ കാര്‍ കയറിയിറങ്ങി; യുവാക്കള്‍ക്ക് ദാരുണാന്ത്യം

കണ്ണൂര്‍: വാഹനപകടത്തില്‍ ബൈക്ക് യാത്രികരായ യുവാക്കള്‍ക്ക് ദാരുണാന്ത്യം. കാര്‍ ഇടിച്ച് റോഡില്‍ തെറിച്ചുവീണ യുവാക്കളുടെ മേല്‍ കാര്‍ കയറിയിറങ്ങുകയായിരുന്നു. ഇന്നലെ രാത്രി ഒന്‍പത് മണിയോടെയാണ് കിളിയന്തറ ചെക്ക്‌പോസ്റ്റിന് സമീപം ഇരിട്ടി കൂട്ടുപുഴ റോഡിലാണ് അപകടമുണ്ടായത്. അനീഷ് (28), അസീസ് (40) എന്നിവരാണ് മരിച്ചത്.

കിളിയന്തറ ഭാഗത്ത് ബൈക്കില്‍ എത്തിയ അനീഷും അസീസും നിയന്ത്രണം വിട്ട് റോഡിലേക്ക് വീണു. എണീറ്റ് നില്‍ക്കാനാകാതെ റോഡില്‍ തന്നെ ഇരുന്ന ഇരുവരെയും അമിത വേഗതയില്‍ എതിര്‍ ദിശയില്‍ നിന്നും വന്ന കാര്‍ ഇടിച്ചു തെറിപ്പിച്ചു. റോഡില്‍ കിടന്ന യുവാക്കളുടെ മേല്‍ തൊട്ടുപിന്നാലെ എത്തിയ കാറും കയറി ഇറങ്ങുകയായിരുന്നു.

ഇരുവരും സംഭവ സ്ഥലത്തു തന്നെ മരിച്ചു. അനീഷ് കിളിയന്തറ സ്വദേശിയാണ്. വളപ്പാറ സ്വദേശിയാണ് അസീസ്. മൃതദേഹങ്ങള്‍ പരിയാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ഇടിച്ചിട്ട ശേഷം നിര്‍ത്താതെ പോയ ആദ്യത്തെ കാറിന് വേണ്ടി ഇരിട്ടി പോലീസ് അന്വേഷണം തുടങ്ങി. രണ്ടാമത്തെ കാര്‍ സംഭവ സ്ഥലത്തു നിന്നും കസ്റ്റഡിയില്‍ എടുത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News