Home-bannerNationalNewsRECENT POSTS
വിശ്വാസവും പ്രതീക്ഷയും നഷ്ടപ്പെടുന്നു; കോടതിക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് നിര്‍ഭയയുടെ അമ്മ
ന്യൂഡല്‍ഹി: നിര്‍ഭയ കേസിലെ പ്രതികള്‍ക്ക് വധശിക്ഷ വൈകുന്നതില്‍ പ്രതികരണവുമായി നിര്‍ഭയയുടെ അമ്മ ആശാദേവി. പ്രതികള്‍ക്ക് പുതുക്കിയ മരണവാറണ്ട് പുറപ്പെടുവിക്കണമെന്ന നിര്‍ഭയയുടെ മാതാപിതാക്കളുടേയും സംസ്ഥാനത്തിന്റെയും ഹര്‍ജിയില്‍ ഡല്‍ഹി ഹൈക്കോടതി വാദം കേള്‍ക്കുന്നതിനിടെയാണ് ആശാദേവിയുടെ പ്രതികരണം. പൊട്ടിക്കരഞ്ഞുകൊണ്ടായിരുന്നു കോടതിയില്‍ നിന്നു ആശാദേവി പുറത്തേക്ക് വന്നത്.
കൂപ്പുകൈകളോടെയാണ് കോടതിക്ക് മുന്നില്‍ നില്‍ക്കുന്നത്. ഞാനും ഒരു മനുഷ്യനാണ്. കഴിഞ്ഞ ഏഴ് വര്‍ഷമായി നീതിക്ക് വണ്ടി അലയുകയാണ്. വിശ്വാസവും പ്രതീക്ഷയും നഷ്ടപ്പെടുകയാണ്. സ്വന്തം മകള്‍ക്കുവേണ്ടിയുള്ള നീതിനടപ്പിലാവാന്‍ അവിടേയും ഇവിടേയും അലഞ്ഞുനടക്കേണ്ട അവസ്ഥയാണ്. ശിക്ഷ വൈകിപ്പിക്കാനുള്ള പ്രതികളുടെ തന്ത്രം കോടതി എന്താണ് തിരിച്ചറിയാത്തതെന്നും ആശാദേവി ചോദിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News