പോലീസുകാര്‍ക്കെതിരെ കേസ് എടുക്കണമെന്ന ആവശ്യവുമായി നിര്‍ഭയ കേസ് പ്രതി ഹൈക്കോടതിയില്‍

ന്യൂഡല്‍ഹി: പോലീസുകാര്‍ക്കെതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് നിര്‍ഭയ കേസ് പ്രതി ഡല്‍ഹി ഹെക്കോടതിയെ സമീപിച്ചു. കേസിലെ പ്രതികളിരൊളായാ പവന്‍ കുമാര്‍ ഗുപ്തയാണ് ഹൈക്കോടതിയെ സമീപിച്ചത്. മണ്ഡോലി ജയിലിലെ രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ തന്നെ ക്രൂരമായി മര്‍ദ്ദിച്ചെന്നും ഇവര്‍ക്കെതിരെ കേസ് എടുത്ത് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നുമാണ് പവന്‍ കുമാര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നത്.

മര്‍ദ്ദനത്തില്‍ തലയ്ക്ക് സാരമായി പരിക്കേറ്റിരുന്നു എന്നും ഹര്‍ജിയില്‍ ഉണ്ട്. സംഭവത്തില്‍ വിശദീകരണം ആവശ്യപ്പെട്ട് കോടതി ജയില്‍ അധികൃതര്‍ക്ക് നോട്ടീസ് അയച്ചിട്ടുണ്ട്. പവന്‍ കുമാര്‍ നല്‍കിയ ഹര്‍ജി കോടതി നാളെ പരിഗണിക്കും.

ഈ മാസം 22 നാണ് നിര്‍ഭയ കേസിലെ പ്രതികളുടെ മരണവാറന്റ് പുറപ്പെടുവിച്ചിരിക്കുന്നത്. ഈ സാഹചര്യത്തില്‍ വധ ശിക്ഷ നീട്ടിവെയ്ക്കാനുള്ള അടവാണ് ഹര്‍ജി എന്നാണ് വിലയിരുത്തല്‍.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News