മദ്യലഹരിയില്‍ മനുഷ്യമാംസം പാകം ചെയ്തു കഴിക്കാന്‍ ശ്രമം; യുവാവ് അറസ്റ്റില്‍

ലക്നൗ: മദ്യലഹരിയില്‍ ശ്മശാനത്തില്‍ നിന്നു മൃതദേഹത്തിന്റെ കയ്യുമായി വീട്ടിലെത്തിയ യുവാവിനെ അറസ്റ്റ് ചെയ്തു. ബിന്‍ജോര്‍ സ്വദേശി സഞ്ജയെയാണ് അറസ്റ്റ് ചെയ്തത്. ഇയാളുടെ ഭാര്യ വിവവരം അറിയിച്ചതിനെ തുടര്‍ന്നാണ് നടപടി.

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങിനെ: മദ്യപിച്ച് വരുകയായിരുന്ന സഞ്ജയ് അടുത്തുള്ള ശ്മാശനത്തില്‍ നിന്നു മൃതദേഹത്തിന്റെ കൈയുമായി വീട്ടിലെത്തി. വിശക്കുന്നെന്നും കൈ പാകം ചെയ്തു തരണമെന്നും ഭാര്യയോട് ആവശ്യപ്പെട്ടു. കൈ കണ്ടതും ഭാര്യയുടെ ബോധം പോയി. ബോധം തെളിഞ്ഞപ്പോള്‍ ഭര്‍ത്താവ് കൈ പാത്രത്തിലിട്ട് പാകം ചെയ്യുന്നതാണ് ഭാര്യ കണ്ടത്. ഉടന്‍ തന്നെ ഇയാളെ പൂട്ടിയിട്ട് ഭാര്യ പോലീസിനെ വിവരം അറിയിച്ചു. തുടര്‍ന്ന് പോലീസ് എത്തി ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

ചെറിയ തോതില്‍ മാനസികാസ്വാസ്ഥ്യമുള്ള ആളാണ് സഞ്ജയ് എന്ന് പോലീസ് പറഞ്ഞു. ഏഴ് വര്‍ഷം മുന്‍പ് പിതാവിനെ ആക്രമിച്ചതിന്റെ പേരില്‍ ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നുവെന്നും പോലീസ് അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News