നിലമ്പൂരില്‍ ഒമ്പതാംക്ലാസ് വിദ്യാര്‍ത്ഥിയെ കാണാനില്ല

മലപ്പുറം: നിലമ്പൂരില്‍ നിന്ന് ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയെ കാണാതായി. നിലമ്പൂര്‍ അകമ്പാടം നമ്പൂരിപൊട്ടിയിലെ വലിയാട്ട് ബാബുവിന്റെ മകന്‍ ഷഹീന്‍ എന്ന ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയെയാണ് ഇന്നലെ വൈകിട്ട് മുതല്‍ കാണാതായത്.

ഷഹീന്‍ രാവിലെ സ്‌കൂളില്‍ പോയിരുന്നു. പിന്നീട് മടങ്ങി വരാതിരുന്നതോടെയാണ് കുട്ടിയെ കാണാതായ വിവരം അറിയുന്നത്. രക്ഷിതാവിന്റെ പരാതിയില്‍ നിലമ്പൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

പോലീസ് തെരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. എല്ലാ റെയില്‍വേ സ്റ്റേഷനുകളിലും പോലീസ് വിദ്യാര്‍ത്ഥിയെ കാണാതായ സന്ദേശം കൈമാറിയിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News