ദീപാവലി സ്പെഷ്യൽ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവെച്ച് നിമിഷ സജയൻ ; ആശംസകളുമായി ആരാധകർ

കൊച്ചി:മലയാളത്തിലെ ഒരു യുവ പ്രമുഖ ചലച്ചിത്രനടിയാണ് നിമിഷ സജയൻ. തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന സിനിമയിലൂടെയാണ് നിമിഷ ചലച്ചിത്രരംഗത്ത് എത്തിയത്. ദിലീഷ് പോത്തൻ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ ശ്രീജ എന്ന നായികാകഥാപാത്രത്തെ അവതരിപ്പിച്ചു. ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച പുതുമുഖനടിക്കുള്ള വനിതാ ഫിലിം അവാർഡ് ലഭിച്ചു.ഒരു കുപ്രസിദ്ധ പയ്യൻ, ചോല എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മികച്ച നടിയ്ക്കുള്ള സംസ്ഥാന അവാർഡ് നേടി.

ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ, നായാട്ട്, ഫഹദ് ഫാസിൽ നായകനായ മാലിക്ക് എന്നീ ചിത്രങ്ങളിലെ പ്രകടനത്തിന് പ്രേക്ഷകരിൽ നിന്നും മികച്ച കൈയ്യടിയാണ് താരം നേടിയത്.ബിജു മേനോന്‍ പ്രധാന വേഷത്തിലെത്തിയ ഒരു തെക്കൻ തല്ലുകേസ് ആണ് നിമിഷയുടേതായി അവസാനം പുറത്തിറങ്ങിയ ചിത്രം. ലിജിന്‍ ജോസ് സംവിധാനം ചെയ്യുന്ന ചേരയാണ് നിമിഷയുടെ അടുത്ത പ്രോജക്ട്. റോഷൻ മാത്യുവാണ് ചേരയിൽ നായകനായി എത്തുന്നത്.സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ ഫോട്ടോസ് എല്ലാം വൈറൽ ആകാറുണ്ട്.

ഇപ്പോഴിതാ വൈറൽ ആകുന്നത് നിമിഷയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റാണ്. നാടൻ ലുക്ക് ഒക്കെ വിട്ട് അൽപം ഹോട്ട് ആയാണ് നിമിഷ പുതിയ ചിത്രങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്.ദീപാവലി ആശംസകൾ നേർന്നാണ് ഫോട്ടോഷൂട്ട് ചിത്രങ്ങൾ നിമിഷ പങ്കുവച്ചിരിക്കുന്നത്.ഹോട്ട് ആൻഡ് ട്രഡീഷണൽ വസ്ത്രങ്ങളും ആഭരണങ്ങളും ധരിച്ച് വളരെ സുന്ദരിയായാണ് താരം.സാനിയ നസ്രീന്‍ ആണ് സ്‌റ്റൈലിസ്റ്റ് ചെയ്തിരിക്കുന്നത്.മനോഹരമായ ചിത്രങ്ങൾ ഒപ്പിയെടുത്തത് വഫാരയാണ്.നിരവധി പേരാണ് ഫോട്ടോയ്ക്ക് ലൈക്കും കമ്മെന്റുമായി എത്തിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News