രാത്രി ഒരു മണിവരെ അമ്മയോട് സംസാരിച്ചു; വിനോദയാത്ര പോകാന്‍ അനുവാദം ചോദിച്ചു,പുലര്‍ച്ചെയെത്തിയത് മരണവാര്‍ത്ത

കടുത്തുരുത്തി:ജര്‍മനിയില്‍ ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ മലയാളി വിദ്യാര്‍ഥിനി ആപ്പാഞ്ചിറ പൂഴിക്കോല്‍ മുടക്കാമ്പുറത്ത് വീട്ടില്‍ ബെന്നി ഏബ്രഹാമിന്റെയും ട്രീസയുടെയും മകള്‍ നികിതയുടെ (22) പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി. റിപ്പോര്‍ട്ട് ഇന്നോ നാളെയോ ബന്ധുക്കള്‍ക്കു ലഭിക്കും. മരണത്തില്‍ ദുരൂഹതയൊന്നും കണ്ടെത്താനായില്ലെങ്കില്‍ മൃതദേഹം വൈകാതെ നാട്ടിലെത്തിക്കാന്‍ കഴിയും. വ്യാഴാഴ്ച രാവിലെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.

ഛത്തീസ്ഗഡില്‍ സൈനിക ആശുപത്രിയില്‍ നഴ്‌സായ അമ്മ ട്രീസയോട് ബുധനാഴ്ച രാത്രി ഒരു മണിവരെ നികിത ഫോണില്‍ സംസാരിച്ചിരുന്നു. പിറ്റേന്നു രാവിലെ കൂട്ടുകാരിക്കൊപ്പം വിനോദയാത്ര പോകുന്നതിന് അനുവാദം ചോദിക്കുകയും അനുവാദം നല്‍കുകയും ചെയ്തിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു.

മന്ത്രി വി.എന്‍. വാസവന്‍, കലക്ടര്‍ എം. അഞ്ജന എന്നിവര്‍ നികിതയുടെ വീട്ടിലെത്തി. കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ. മാണി, തോമസ് ചാഴികാടന്‍ എംപി എന്നിവര്‍ കേന്ദ്രമന്ത്രി വി. മുരളീധരനുമായും ജര്‍മനിയിലെ ഇന്ത്യന്‍ എംബസിയുമായും ബന്ധപ്പെട്ടു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News