32.3 C
Kottayam
Thursday, May 2, 2024

കര്‍ണാടകത്തില്‍ ഇന്നും മുതല്‍ രാത്രിയാത്രാ നിരോധനം

Must read

ബംഗളൂരു:അതിതീവ്ര വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കര്‍ണാടകത്തില്‍ ഇന്നു രാത്രി മുതല്‍ ജനുവരി 2 വരെ രാത്രികാല കര്‍ഫ്യൂ പ്രഖ്യാപിച്ചു.രാത്രി 10 മണി മുതല്‍ രാവിലെ ആറുമണിവരെ ജനങ്ങള്‍ക്ക് യാത്ര ചെയ്യുന്നതിനും കടകള്‍ തുറക്കുന്നതിനും നിയന്ത്രണമുണ്ട്.ക്രിസ്തുമസ്-നവവത്സരാഘോഷങ്ങളുടെ ഭാഗമായി വലിയ ആഘോഷങ്ങളും ആള്‍ക്കൂട്ടങ്ങളും ഉണ്ടാവാനുള്ള സാധ്യത കൂടി പരിഗണിച്ചാണ് കര്‍ഫ്യൂ ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

കര്‍ണാടകയില്‍ ഇന്നലെ 1141 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.14 മരണങ്ങളും കൊവിഡ് മൂലമുണ്ടായി. ഇതുവരെ സംസ്ഥാനത്ത് 9,11,382 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.12.029 പേരാണ് മരിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week