24.4 C
Kottayam
Sunday, May 19, 2024

സ്വകാര്യ വാഹനത്തിന് സൈഡ് നല്‍കിയില്ല; ബൈക്ക് യാത്രികന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് മോട്ടോര്‍ വാഹന വകുപ്പ്

Must read

പെരിന്തല്‍മണ്ണ: സ്വകാര്യ വാഹനത്തിന് സൈഡ് നല്‍കാതെ വഴി തടസപ്പെടുത്തിയ ബൈക്ക് യാത്രികന്റെ ലൈസന്‍സ് മോട്ടോര്‍ വാഹന വകുപ്പ് സസ്‌പെന്‍ഡ് ചെയ്തു. പെരിന്തല്‍മണ്ണ ഇരവിമംഗലം സ്വദേശി ഫായിസ് ഉമറിന്റെ ലൈസന്‍സാണ് ആറുമാസത്തേക്ക് സസ്പെന്‍ഡ് ചെയ്തത്. അപകടകരമാംവിധം ബൈക്ക് ഓടിച്ചതിന് 2,000 രൂപ പിഴ ഈടാക്കുകയും ചെയ്തു.

ശനിയാഴ്ച തൃത്താലയില്‍ നിന്നും നിലമ്പൂരിലേക്ക് യാത്ര ചെയ്തിരുന്ന തൃത്താല സ്വദേശി ബഷീര്‍ അഹ്മദും കുടുംബാംഗങ്ങളും സഞ്ചരിച്ചിരുന്ന സ്വകാര്യ ബൊലേറോ വാഹനത്തിന് മുന്നിലാണ് പെരിന്തല്‍മണ്ണ പൂപ്പലത്ത് വച്ച് രണ്ട് കിലോമീറ്ററോളം ബൈക്ക് യാത്രക്കാരന്‍ യാത്ര തടസം സൃഷ്ടിച്ചത്. തുടര്‍ന്ന് ഇതിന്റെ വീഡിയോ ദൃശ്യങ്ങളടക്കം പെരിന്തല്‍മണ്ണ ജോയിന്റ് ആര്‍ടിഒയ്ക്ക് പരാതി നല്‍കുകയായിരുന്നു.

സംഭവത്തില്‍ ജോയിന്റ് ആര്‍ടിഒ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതിനെ തുടര്‍ന്ന് ഫായിസ് ഉമ്മര്‍ കുറ്റസമ്മതം നടത്തിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ മലപ്പുറം എന്‍ഫോഴ്സ്മന്റെ് മോട്ടോര്‍ വെഹിക്കിള്‍സ് ഇന്‍സ്പെക്ടര്‍ മുഹ്മദ് ഷഫീക്ക്, പെരിന്തല്‍മണ്ണ അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ അഭിലാഷ് എന്നിവര്‍ നടത്തിയ അന്വേഷണത്തിലാണ് ബൈകുടമയെ കണ്ടെത്തിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week