FeaturedHome-bannerKeralaNews
സാമ്പത്തിക തട്ടിപ്പ്: മോൻസൻ മാവുങ്കലിന്റെ മുൻ മാനേജര്‍ പിടിയില്‍
കോട്ടയം: സാമ്പത്തിക തട്ടിപ്പ് കേസില്‍ മോന്‍സന്‍ മാവുങ്കലിന്റെ മുന്‍ മാനേജര്‍ അറസ്റ്റില്‍. ചങ്ങനാശ്ശേരി സ്വദേശിനിയും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറുമായ നിധി കുര്യനെയാണ് കോട്ടയം വാകത്താനം പോലീസ് അറസ്റ്റ് ചെയ്തത്. ചീരഞ്ചിറ സ്വദേശിയില്‍നിന്ന് 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസിലാണ് നടപടി.
പുരാവസ്തു നല്‍കാമെന്ന് പറഞ്ഞ് യുവതി പലരില്‍നിന്നും പണം തട്ടിയതായാണ് പോലീസ് പറയുന്നത്. വഞ്ചനാക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറായ നിധി കുര്യന്‍ ഒറ്റയ്ക്ക് കാറില്‍ ഇന്ത്യ മുഴുവന്‍ യാത്രചെയ്താണ് ശ്രദ്ധനേടിയത്. സാമൂഹികമാധ്യമങ്ങളിൽ യുവതിക്ക് നിരവധി ഫോളോവേഴ്സുമുണ്ട്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News