NationalNews

മണിപ്പുരിൽ ദുഃഖവെള്ളിക്കും ഈസ്റ്ററിനും അവധി; ഉത്തരവ് തിരുത്തി സർക്കാർ

ഇംഫാൽ: മണിപ്പുരിലെ സർക്കാർ ജീവനക്കാർക്ക് ഈസ്റ്റർ ദിനത്തിൽ അവധി നൽകി. ദുഃഖവെള്ളിക്കും ഈസ്റ്ററിനും അവധി നൽകിയാണ് സർക്കാർ ഉത്തരവിറക്കിയത്. സംസ്ഥാന സർക്കാരിന് കീഴിലുള്ള പൊതുമേഖല സ്ഥാപനങ്ങൾ, കോർപറേഷനുകൾ, സൊസൈറ്റികൾ, സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയ്ക്കും ഉത്തരവ്  ബാധകമാണ്.

നേരത്തേ മാർച്ച് 30, 31 ദിവസങ്ങളിൽ പ്രവൃത്തി ദിവസമാക്കി മണിപ്പുർ സർക്കാർ ഉത്തരവിറക്കിയിരുന്നു. ഗവർണർ അനുസൂയ യുകെയ്  ആണ് അവധി പിൻവലിച്ചത്.  സാമ്പത്തിക വര്‍ഷത്തിന്റെ അവസാന ദിവസങ്ങളിലെ സർക്കാർ ഓഫിസുകളുടെ പ്രവർത്തനം സുഗമമാക്കുന്നതിന്റെ ഭാഗമായാണ് നടപടി എന്നായിരുന്നു വിശദീകരണം. ഇത് വലിയ വിവാദമായി. പിന്നാലെയാണ് പുതുക്കിയ ഉത്തരവിറക്കിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker