കൊല്ലത്ത് വീണ്ടും സ്ത്രീധന പീഡനം; വിവാഹം കഴിഞ്ഞ് ഒരു മാസം തികയും മുമ്പേ നവവധുവിനെ ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി

പുത്തൂര്‍: വിവാഹം കഴിഞ്ഞു ഒരു മാസം തികയും മുമ്പേ കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് നവവധുവിനെ മര്‍ദ്ദിച്ചും തള്ളിയിട്ടും സാരമായി പരിക്കേല്‍പ്പിച്ചതായി പരാതി. സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവ് കോട്ടാത്തല തലയണിവിളഭാഗം മിഥുന്‍ ഭവനില്‍ മിഥുനെതിരെ പുത്തൂര്‍ പോലീസ് കേസെടുത്തു.

മിഥുനും കൊട്ടാരക്കര നീലേശ്വരം സ്വദേശിനിയായ അഞ്ജുവും തമ്മിലുള്ള വിവാഹം നടന്നിട്ട് ഒരു മാസം പോലും തിങ്കഞ്ഞിട്ടില്ല. ഇതിനിടയിലാണ് സ്ത്രീധനം ആവശ്യപ്പെട്ട് മിഥുന്‍ തന്നെ ഉപദ്രവിക്കുന്നതായി അഞ്ജു തന്റെ വീട്ടില്‍ അറിയിച്ചത്. ഇതിന് പിന്നാലെയാണ് സാരമായ പരിക്കേറ്റ നിലയില്‍ അഞ്ജുവിനെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് പരാതിയില്‍ പറയുന്നു.

അഞ്ജുവിന്റെ അമ്മയാണ് കൊട്ടാരക്കര പോലീസില്‍ പരാതി നല്‍കിയത്. ചികില്‍സയ്ക്ക് ശേഷം കുടുംബ വീട്ടിലെത്തിയ അഞ്ജുവിന്റെയും അമ്മയുടെയും മൊഴി രേഖപ്പെടുത്തിയ കൊട്ടാരക്കര പോലീസ് ശേഷം കേസ് പുത്തൂര്‍ പോലീസിന് കൈമാറുകയായിരുന്നു.

അതേസമയം ഇരുചക്ര വാഹനത്തില്‍ നിന്ന് വീണാണ് അഞ്ജുവിന് പരിക്കേറ്റതെന്നാണ് ഭര്‍തൃവീട്ടുകാര്‍ പറയുന്നത്. ഇക്കാര്യം പോലീസ് അന്വേഷിക്കുന്നുണ്ട്.

സുല്‍ത്താന്‍ബത്തേരിയില്‍ വീട്ടമ്മയെ ക്വാറി കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മേപ്പാടി കുന്നംപറ്റ പെരിഞ്ചിറ സതീഷ്‌കുമാറിന്റെ ഭാര്യ മഞ്ജു(29)വിനെയാണ് അമ്പവലയവയല്‍ മഞ്ഞപ്പാറയിലെ ക്വാറി കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സ്ഥലത്തുനിന്നും യുവതിയുടെ ബാഗും ചെരുപ്പും ലഭിച്ചിട്ടുണ്ട്. മൊബൈല്‍ ഫോണ്‍ കിട്ടിയിട്ടില്ല.

സുല്‍ത്താന്‍ ബത്തേരി തഹസില്‍ദാര്‍ കുര്യന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് കഴിഞ്ഞ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ മരണത്തെ സംബന്ധിച്ച് കൂടുതല്‍ വ്യക്തത വരുകയുള്ളുവെന്ന് സുല്‍ത്താന്‍ ബത്തേരി ഡിവൈ.എസ്.പി വി.വി ബെന്നി പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News