24.1 C
Kottayam
Tuesday, November 26, 2024

ന്യൂസിലാന്‍ഡിന് പുതിയ പുതിയ പ്രധാനമന്ത്രി: ജസിന്തയുടെ പിൻഗാമിയായി ക്രിസ് ഹിപ്കിൻസ്

Must read

വെല്ലിംഗ്ടണ്‍: ക്രിസ് ഹിപ്കിൻസ് ന്യൂസിലാൻഡിന്റെ പുതിയ പ്രധാനമന്ത്രിയാകും. നാൽപ്പത്തിനാലുകാരനായ ക്രിസ് ഹിപ്കിൻസ് ജസിന്ത മന്ത്രിസഭയിലെ പൊലീസ്, വിദ്യാഭ്യാസ പൊതുസേവന വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയായിരുന്നു. ജസിന്ത ആർഡണിന്റെ അപ്രതീക്ഷിത രാജിയാണ് ക്രിസ് ഹിപ്കിൻസിനെ പ്രധാനമന്ത്രി പദത്തിലെത്തിച്ചത്.

2008ലാണ് ക്രിസ് ആദ്യമായി ന്യൂസിലൻഡ് പാർലമെന്റിലെത്തുന്നത്. 2020 നവംബറിൽ കൊവിഡ് കൈകാര്യം ചെയ്യാൻ നിയോഗിക്കപ്പെട്ടത് ക്രിസ് ഹിപ്കിൻസ് ആയിരുന്നു. ന്യൂസിലൻഡിന്റെ ലേബർ കോക്കസ് ഞായറാഴ്ച തീരുമാനം അംഗീകരിക്കും. ഒക്ടോബറിലാണ് ന്യൂസിലൻഡ് പൊതുതെരഞ്ഞെടുപ്പ്.

ലേബർ പാർട്ടിയെ നയിക്കാൻ ഏകകണ്ഠമായി ക്രിസ് ഹിപ്കിനെ നാമനിർദേശം ചെയ്തിരുന്നു. പിന്നാലെയാണ് അദ്ദേഹത്തെ പ്രധാനമന്ത്രിയാക്കാനും പാർട്ടി തീരുമാനിച്ചത്. കൊവിഡ് പ്രതിസന്ധികാലത്ത് രാജ്യത്തിന്റെ ഹീറോ ആയിരുന്നു ക്രിസ് ഹിപ്കിൻസ്. ലേബർ പാർട്ടിയുടെ 64 നിയമസഭാ സാമാജികരുടെ യോഗത്തിൽ, പാർട്ടിയുടെ അടുത്ത നേതാവായി ഹിപ്കിൻസ് ഔദ്യോഗികമായി സത്യപ്രതിജ്ഞ ചെയ്യും. ഞാ‌റാഴ്ചയാണ് യോ​ഗം. 

പാർട്ടിയിലും പുറത്തും തനിയ്ക്കുള്ള പിന്തുണ കുറഞ്ഞുവെന്ന യാഥാർഥ്യം മനസ്സിലാക്കിയതോടെയാണ് 37കാരിയായ ജസീന്ത അപ്രതീക്ഷിതമായി രാജി പ്രഖ്യാപിച്ചത്. ലോകത്ത് തന്നെ ഏറെ ചർച്ച ചെയ്യപ്പെട്ട വനിതാ നേതാക്കളിലൊരാളായിരുന്നു ജസീന്ത. ജസീന്ത സർക്കാറിന്റെ വലംകൈയായിരുന്നു ഹിപ്കിൻസ്. പ്രധാന വകുപ്പുകൾ ജസീന്ത ഹിപ്കിൻസിനെ ഏൽപ്പിച്ചു. 

ഐക്യത്തോടെയാണ് കടന്നുപോയത്, ഞങ്ങൾ അത് തുടരും. ന്യൂസിലൻഡിലെ ജനങ്ങളുടെ സേവനത്തിനായി പ്രതിബദ്ധതയുള്ള ആളുകളുമായി പ്രവർത്തിക്കാൻ എനിക്ക് ഭാഗ്യമുണ്ടായെന്നും 44കാരനായ ഹിപ്കിൻസ് പറഞ്ഞു. ന്യൂസിലൻഡിന്റെ പ്രധാനമന്ത്രി സ്ഥാനം രാജിവയ്ക്കുമെന്നും വീണ്ടും തിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്നും ആർഡെർ വ്യാഴാഴ്ച അപ്രതീക്ഷിതമായി പ്രഖ്യാപിക്കുകയായിരുന്നു. 

2008ലാണ് ഹിപ്കിൻസ് ലേബർ പാർട്ടിക്കായി ആദ്യമായി പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. 2020 നവംബറിൽ COVID-19 ന്റെ ചുമതലയുള്ള മന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടു.  പകർച്ചവ്യാധിയോടുള്ള സർക്കാരിന്റെ പ്രതിരോധത്തിന് നേതൃത്വം നൽകിയതോടെ ജനപ്രിയനായി ഉയർന്നു. ആഭ്യന്തരം, വിദ്യാഭ്യാസം, പൊതുസേവനം എന്നീ വകുപ്പുകളുടെ മന്ത്രിയായിരുന്നു. പ്രാദേശിക മാധ്യമമായ സ്റ്റഫ് നടത്തിയ പോൾ പ്രകാരം, വോട്ടർമാർക്കിടയിൽ ഏറ്റവും ഇഷ്ടപ്പെട്ട സ്ഥാനാർത്ഥി ഹിപ്കിൻസ് ആയിരുന്നു.

ഹിപ്കിൻസിനെ നിയമിക്കുന്നതിനുമുമ്പ്, ആർഡെർൻ ഗവർണർ ജനറലിന് രാജിക്കത്ത് സമർപ്പിക്കും. ഒക്‌ടോബർ 14ന് പൊതുതിരഞ്ഞെടുപ്പ് നടക്കുമെന്നും ചില സർവേകൾ പ്രകാരം ലേബർ പാർട്ടിക്ക് അധികാരം നിലനിർത്താൻ ബുദ്ധിമുട്ടുണ്ടാകുമെന്നും പറയുന്നു. ലേബർ പാർട്ടിക്കുള്ള പിന്തുണ 31.7% ആയി കുറഞ്ഞു, അതേസമയം പ്രതിപക്ഷമായ ന്യൂസിലാൻഡ് നാഷണൽ പാർട്ടിക്ക് 37.2% വരെ പിന്തുണയുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

g

More articles

വരനെ ആവശ്യമുണ്ട്! താജ് ഹോട്ടലിന് മുന്നില്‍ വിവാഹ ബയോഡാറ്റ പതിച്ച പ്ലേക്കാര്‍ഡുമായി യുവതി; വൈറലായി വീഡിയോ!

മുംബൈ: നാട്ടിൽ ഇപ്പോൾ വിവാഹം കഴിക്കാൻ യുവതികൾ ഇല്ലാതെ നിന്ന് നട്ടം തിരിയുകയാണ്. ചില യുവാക്കൾ ഇപ്പോൾ തമിഴ്‌നാട്ടിൽ വരെ പോയി പെണ്ണ് ആലോചിക്കുന്നു. അതാണ് നാട്ടിലെ അവസ്ഥ. ഇപ്പോഴിതാ അവിവാഹിതരായ പുരുഷന്മാർക്ക്...

കൊച്ചി ട്രാഫിക് അസി. കമ്മിഷണറുടെ വാഹനം ഇടിച്ചു പരിക്കേറ്റയാൾ മരിച്ചു; ഇടിച്ചത് ഔദ്യോ​ഗിക വാ​ഹനം

കൊച്ചി: കൊച്ചി ട്രാഫിക് അസി. കമ്മിഷണറുടെ വാഹനം ഇടിച്ചു പരിക്കേറ്റയാൾ മരിച്ചു. എറണാകുളം എളന്തിക്കര സ്വദേശി ഫ്രാൻസിസ് ആണ് മരിച്ചത്. ട്രാഫിക് എസി അഷറഫിൻ്റെ ഔദ്യോഗിക വാഹനം ഇടിച്ച് ഫ്രാൻ‌സിസിന് പരിക്കേറ്റിരുന്നു. ചികിത്സയിലിരിക്കെ...

കുടുംബത്തർക്കം; ഭാര്യയെ വെട്ടി വീഴ്ത്തി കുട്ടികളുമായി കടന്ന് കളഞ്ഞ് യുവാവ്

പത്തനംതിട്ട: ഭാര്യയെ ഗുരുതരമായി വെട്ടിപ്പരിക്കേൽപ്പിച്ച യുവാവ് മക്കളുമായി കടന്നു. കോട്ടമല ഓലിക്കൽ വീട്ടിൽ വാടകയ്ക്കു താമസിക്കുന്ന ആങ്ങമൂഴി സ്വദേശി അശ്വതി (28)ക്കാണ് വെട്ടേറ്റത്. മൈലപ്ര കോട്ടമലയിൽ ഇന്നലെ രാവിലെ എട്ടിനാണ് സംഭവം നടന്നത്....

വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം, പരിഹരിയ്ക്കാൻ യോഗം വിളിച്ചു; പ്രിൻസിപ്പലിനും പി ടി എ പ്രസിഡന്റിനും കസേരയടി

തിരുവനന്തപുരം : പൂവച്ചൽ ഗവ. െവാക്കേഷണൽ ആൻഡ് ഹയർസെക്കൻഡറി സ്കൂളിൽ തമ്മിൽ ഏറ്റുമുട്ടി വിദ്യാർത്ഥികൾ. തടയാൻ ചെന്നെ പ്രിൻസിപ്പലിനും പി ടി എ പ്രസിഡന്റിനും മർദ്ധനം. നേരത്തെ ഉണ്ടായിരുന്ന സംഘർഷം പറഞ്ഞു തീർക്കാൻ...

വരുന്നു ക്യുആർ കോഡുള്ള പാൻ കാർഡുകൾ ; ആദായനികുതി വകുപ്പിന്റെ പുതിയ പദ്ധതി ; പാൻ 2.0യ്ക്ക് കേന്ദ്ര മന്ത്രിസഭാ അംഗീകാരം

ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന സാമ്പത്തിക കാര്യ കാബിനറ്റ് കമ്മിറ്റി പാൻ 2.0 പദ്ധതിക്ക് അംഗീകാരം നൽകി. നികുതിദായകരുടെ ഡിജിറ്റൽ അനുഭവങ്ങൾ മെച്ചപ്പെടുത്തുന്നതിനും ആദായനികുതി വിവരങ്ങളുടെ ശേഖരണം എളുപ്പത്തിലാക്കുന്നതിനും...

Popular this week