ബ്ലൂ വെയിലിന് പിന്നാലെ വീണ്ടും കൊലയാളി ഗെയിം; 11കാരന്‍ പത്താം നിലയില്‍ നിന്ന് ചാടി ജീവനൊടുക്കി
റോം: ലോകത്തെ ആകെ ഭീതിയിലാഴ്ത്തി നിരവധി പേരുടെ ജീവന്‍ അപഹരിച്ച ‘ബ്ലൂ വെയില്‍’ ഗെയിമിന് സമാനമായ ഗെയിം കളിച്ച് പതിനൊന്നുകാരന്‍ ജീവനൊടുക്കി. ഇറ്റലിയിലെ നേപ്ലസിലാണ് സംഭവം മാതാപിതാക്കള്‍ക്ക് അവസാന സന്ദേശം എഴുതിവച്ചതിനു ശേഷം കെട്ടിടത്തിന്റെ പത്താം നിലയിലെ ജനലില്‍ നിന്നു ചാടിയാണ് കുട്ടി ജീവനൊടുക്കിയത്.
‘അച്ഛനെയും അമ്മയേയും ഞാന്‍ സ്നേഹിക്കുന്നു. തൊപ്പി അണിഞ്ഞ കറുത്ത മനുഷ്യനെ എനിക്ക് പിന്തുടരണം. എനിക്ക് അധികം സമയമില്ല. എന്നോട് ക്ഷമിക്കണം’ എന്നാണ് കുട്ടി കുറിച്ചത്. ഓണ്‍ലൈനില്‍ ഭീതികരമായ വെല്ലുവിളികളുമായി എത്തുന്ന സാങ്കല്‍പ്പിക കഥാപാത്രം ജോന്നാഥന്‍ ഗലിന്‍ഡോയെയാണോ കുട്ടി ഉദ്ദേശിച്ചതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ സംശയിക്കുന്നു.
ഉപഭോക്താവിന്റെ സമൂഹമാധ്യമത്തില്‍ ഗലിന്‍ഡോയെ ചേര്‍ക്കുന്നതോടെയാണ് ഗെയിമിന്റെ തുടക്കം. പിന്നീട് അര്‍ധരാത്രി എഴുന്നേറ്റ് പ്രേത സിനിമകള്‍ കാണുക എന്നീ ടാസ്‌കുകളിലൂടെയാണ് ഗെയിം ആരംഭിക്കുന്നത്. എന്നാല്‍ പിന്നീട് കളിക്കാരെ സ്വയം മുറിവേല്‍പ്പിക്കാന്‍ ഉള്‍പ്പെടെ ഗലിന്‍ഡോ പ്രേരിപ്പിക്കുന്നതിലൂടെ ഗെയിം വേറൊരു തലത്തിലേക്ക് മാറും. ഗെയിം കളിക്കുന്നയാള്‍ സ്വയം മരണം വരിക്കുക എന്നതാണ് അവസാന ചലഞ്ച്.