
മലപ്പുറം: മത്സ്യബന്ധ ബോട്ടിൽ കപ്പലിടിച്ച് രണ്ട് പേരെ കാണാതായി. സ്രാങ്ക് അഴീക്കൽ സ്വദേശികളായ അബ്ദുൽ സലാം, ഗഫൂർ എന്നിവരെയാണ് കാണാതായത്. ഇന്ന് പുലർച്ചയോടെയായിരുന്നു സംഭവം.
പൊന്നാനിയിൽ നിന്നും പുറപ്പെട്ട അഴീക്കൽ സ്വദേശി മരക്കാട്ട് നൈനാറിന്റെ ഉടമസ്ഥതയിലുളള ‘ഇസ്‌ലാഹി’ എന്ന പേരുളള ബോട്ടിലാണ് കപ്പലിടിച്ചത്. പൊന്നാനിയിൽ നിന്ന് 38 നോട്ടിക്മൈൽ അകലെ വച്ചാണ് അപകടമുണ്ടായത്.
ഇടിയുടെ ആഘാതത്തിൽ ബോട്ട് രണ്ടായി പിളർന്ന് കടലിലേക്ക് താഴുകയായിരുന്നു. ഇസ്‌ലാഹിയിലുണ്ടായിരുന്ന ആറ് മത്സ്യത്തൊളിലാളികളിൽ നാല് പേരെ കപ്പലിലുണ്ടായിരുന്നവർ രക്ഷപ്പെടുത്തി.
ബാക്കി രണ്ട് പേർക്കായുളള തിരച്ചിൽ പുരോഗമിക്കുകയാണ്. രക്ഷാപ്രവർത്തനങ്ങൾക്ക് നാവികസേനയെത്തും. അപകടമുണ്ടാക്കും വിധം കപ്പൽ തീരത്തോട് ചേർന്നാണ് സഞ്ചരിച്ചതെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News