കൊവിഡിനായി സ്വയം കണ്ടുപിടിച്ച മരുന്ന് കഴിച്ചയാള്‍ മരിച്ചു

ചെന്നൈ: കൊവിഡ് വൈറസിന് പ്രതിരോധ മരുന്ന് കണ്ടുപിടിച്ചെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയയാള്‍ മരുന്ന് സ്വന്തം ശരീരത്തില്‍ പരീക്ഷിച്ചതിനെ തുടര്‍ന്ന് മരിച്ചു. ചെന്നൈയിലാണ് സംഭവം. കോടമ്പാക്കത്തു പ്രവര്‍ത്തിക്കുന്ന ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയുടെ ഫാര്‍മസിസ്റ്റും പ്രൊഡക്ഷന്‍ മാനേജരുമായ കെ. ശിവനേശനാണ് മരിച്ചത്.

കമ്പനി ഉടമയായ രാജ്കുമാറും ശിവനേശനും ചേര്‍ന്നാണ് കൊവിഡിനായുള്ള മരുന്ന് വികസിപ്പിച്ചത്. ഇരുവരും സ്വന്തം ശരീരത്തില്‍ പരീക്ഷിക്കുകയായിരുന്നു. രാജ്കുമാറിനെ അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സോഡിയം നൈട്രേറ്റ് കലര്‍ത്തിയ ലായനിയാണു ഇവര്‍ മരുന്നായി പരീക്ഷിച്ചതെന്നാണ് വിവരം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News