24.9 C
Kottayam
Saturday, June 6, 2026

പുതുവൈപ്പ് അപകടം: മരണം മൂന്നായി, കൂട്ടുകാരുടെ ജീവനെടുത്തത് ‘രാക്ഷസ തിരമാല’

Must read

കൊച്ചി: പുതുവൈപ്പ് ബീച്ചിൽ കൂട്ടുകാരുമൊത്ത് കടലിൽ കുളിക്കുന്നതിനിടെ അപകടത്തിൽപ്പെട്ട രണ്ടുപേർകൂടി മരിച്ചു. കതൃക്കടവ് മേത്തേക്കാട്ട് ബോബന്റെ മകൻ മിലൻ (20), ഗാന്ധിനഗർ ചെറുവുള്ളിപറമ്പ് ആന്റണിയുടെ മകൻ ആൽവിൻ (20) എന്നിവരാണ് മരിച്ചത്. ഇരുവരും എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കതൃക്കടവ് പത്തുമുറി വെള്ളേപ്പറമ്പിൽ സുരേന്ദ്രൻ പിള്ളയുടെ മകൻ അഭിഷേക് (21) അപകടം നടന്ന ഞായറാഴ്ചതന്നെ മരിച്ചിരുന്നു.

ഏഴംഗ സംഘമാണ് ഞായറാഴ്ച രാവിലെ ബീച്ചിലെത്തിയത്. ഒരാളൊഴികെയുള്ളവർ കുളിക്കാനിറങ്ങി. ഇവിടെ നീന്തൽ പരിശീലനം നടത്തുന്നവരുടെ മുന്നറിയിപ്പ് അവഗണിച്ച് സംഘം വടക്കോട്ട് നീങ്ങിയതാണ് അപകടത്തിന് കാരണമായത്. സംഘം ഐ.ഒ.സി. ഗ്യാസ് പ്ലാന്റിന്റെ പടിഞ്ഞാറെ മതിലിനരികിലൂടെ നീങ്ങി കടലിൽ ഇറങ്ങുകയായിരുന്നു.

തിരയിൽപ്പെട്ടാണ് മൂന്നുപേരേയും കാണാതായത്. നീന്തൽ പരിശീലനം നടത്തിയിരുന്ന വൈപ്പിൻ ബീച്ച് ക്ലബ്ബിലെയും ഡോൾഫിൻ ക്ലബ്ബിലെയും നീന്തൽ വിദഗ്ധരാണ് രക്ഷാപ്രവർത്തനത്തിനിറങ്ങിയത്. മിലനേയും ആൽവിനേയും ആണ് ആദ്യം രക്ഷിച്ച് കരയ്ക്കെത്തിച്ചത്. അഭിഷേകിനെ കണ്ടെത്തുമ്പോൾ അവശനിലയിലായിരുന്നു.

ബീച്ചിലുണ്ടായിരുന്ന ടാക്സിയിൽ ആദ്യം കിട്ടിയ രണ്ടുപേരെയും പിന്നീട് എത്തിയ പോലീസ് വാഹനത്തിൽ അഭിഷേകിനെയും എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ എത്തിച്ചു. ആശുപത്രിയിൽ എത്തുമ്പോഴേക്കും അഭിഷേക് മരിച്ചിരുന്നു.

- Advertisement -

അപ്രതീക്ഷമായെത്തിയ രാക്ഷസ തിരമാല കൂട്ടുകാരുടെ ജീവൻ അപഹരിച്ചതിൻ്റെ നടുക്കത്തിലാണ് സുഹൃത്തുക്കൾ. പതിവായി കുളിക്കാനിറങ്ങുന്ന സ്ഥലത്ത് തന്നെയാണ് ഇറങ്ങിയതെന്ന് അപകടത്തിൽപ്പെട്ട സംഘത്തിലുണ്ടായിരുന്ന ആസാദ് റോഡ് സ്വദേശിയായ അമൽ കൃഷ്ണ (20) പറഞ്ഞു.

- Advertisement -

“കടൽ ശാന്തമായതിനാൽ ഒരാളൊഴികെ ബാക്കിയെല്ലാവരും വെള്ളത്തിലേക്കിറങ്ങി. ഒരു മണിക്കൂറിലധികം കടലിൽ തന്നെ തുടർന്നു. എന്നാൽ അപ്രതീക്ഷതമായെത്തിയ രാക്ഷസതിരമാല പിൻവാങ്ങിയപ്പോൾ എന്നെയും കൂട്ടുകാരെയും ശക്തിയോടെ കടലിലേക്ക് വലിച്ചുകൊണ്ടുപോയി, അമൽ ഭീതിയോടെ ഓർത്തെടുത്തു.

അഭിഷേക്, മിലൻ, ആൽവിൻ എന്നിവരെയാണ് തിര കൂടുതൽ ഉള്ളിലേക്ക് കൊണ്ടുപോയത്. സമീപത്തുണ്ടായിരുന്ന നിന്തൽ ക്ലബ്ബിലുള്ളവർ രക്ഷാപ്രവർത്തനത്തിനായി എത്തിയെങ്കിലും ഇവരെ പെട്ടെന്ന് കണ്ടെത്തി തീരത്ത് എത്തിക്കാനായില്ല. രക്ഷാപ്രവർത്തകർ എറണാകുളം ജനറൽ ആശു പത്രിയിലെത്തിച്ച അമൽ പിന്നീട് ആശുപത്രി വിട്ടു.

അഭിഷേകിൻ്റെ ജീവൻ പൊലിഞ്ഞ വാർത്ത അറിഞ്ഞ് സുഹൃത്തുക്കളും ബന്ധുക്കളും എറണാകുളം ജനറൽ ആശു പത്രിയിലേക്ക് കൂട്ടത്തോടെ എത്തുകയായിരുന്നു. അപകടത്തിൽ നിന്ന് രക്ഷപ്പെട്ടവർ, നിറകണ്ണുകളുമായി സുഹൃത്തി ൻ്റെ പോസ്റ്റ്‌മോർട്ടം നടക്കുന്ന മോർച്ചറിക്ക് വെളിയിൽ തളർന്നിരുന്നു. പോസ്റ്റ്മോർട്ടത്തിന് ശേഷം അഭിഷേകിന്റെ മൃതദേഹം കലൂർ കതൃക്കടവിലെ വീട്ടിലെത്തിച്ചപ്പോഴും സുഹൃത്തുകൾ ഒപ്പമുണ്ടായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week