25.5 C
Kottayam
Monday, May 20, 2024

കൊവിഡ് ബാധിതര്‍ക്ക് രുചിയും മണവും നഷ്ടപ്പെടാനുള്ള കാരണം ഇതാണ്!

Must read

ന്യൂഡല്‍ഹി: കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതിനിടെ വൈറസിനെ കുറിച്ചുള്ള പുതിയ പഠനങ്ങളും പുറത്ത് വന്നുകൊണ്ടിരിക്കുകയാണ്. കൊറോണ വൈറസ് മൂക്കിലൂടെ പ്രവേശിച്ച് തലച്ചോറിലേക്ക് കടന്നേക്കാമെന്നാണ് പുതിയ പഠനം. സാര്‍സ്-കോവ്-2 വൈറസ് ശ്വാസകോശത്തെ മാത്രമല്ല ബാധിക്കുന്നതെന്നും കേന്ദ്ര നാഡീവ്യൂഹത്തിലും ഇത് ആഘാതമുണ്ടാക്കുമെന്ന് പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.

നാഡീസംബന്ധ ലക്ഷണങ്ങളായ മണമറിയാനുള്ള കഴിവ്, രുചി തുടങ്ങിയവ നഷ്ടപ്പെടാനും തലവേദന, ഛര്‍ദ്ദി, ക്ഷിണം തുടങ്ങിയ ബുദ്ധമുട്ടുകള്‍ ഉണ്ടാകാനും ഇതാണ് കാരണമെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. കൊവിഡ് ബാധിതരായ ആളുകളില്‍ കാണുന്ന നാഡീസംബന്ധമായ പ്രശ്‌നങ്ങളെ കൂടുതല്‍ മനസിലാക്കാന്‍ സഹായിക്കുന്നതാണ് പുതിയ പഠനം.

അതേസമയം തലച്ചോറില്‍ എവിടെയാണ് വൈറസ് പ്രവേശിക്കുന്നതെന്നും എങ്ങനെയാണ് പരക്കുന്നതെന്നും വ്യക്തമായിട്ടില്ല. നാസാദ്വാരങ്ങളുമായി അടുത്തുള്ള തൊണ്ടയുടെ മുകള്‍ഭാഗമായ നാസോഫാര്‍നിക്‌സ് പരിശോധിച്ചതിലൂടെയാണ് മൂക്കിലൂടെയാണ് മസ്തിഷ്‌കത്തിലേക്ക് വൈറസ് എത്തിയതെന്ന് ശാസ്ത്രജ്ഞര്‍ കണ്ടെത്തിയത്. നാച്വര്‍ ന്യൂറോസയന്‍സ് ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week