28.9 C
Kottayam
Tuesday, May 14, 2024

വയനാട്ടില്‍ തേനീച്ച കുത്തേറ്റ് മരിച്ച ആദിവാസിയുടെ മൃതദേഹത്തോട് അനാദരവ്

Must read

വയനാട്: വയനാട്ടില്‍ തേനീച്ച കുത്തേറ്റ് മരിച്ച ആദിവാസിയുടെ മൃതദേഹത്തോട് അനാദരവെന്ന് ആരോപണം. ഞായറാഴ്ച രാവിലെയാണ് കേണിച്ചിറ പാല്‍നട കോളനിയിലെ ഗോപാലന്‍ തേനീച്ചയുടെ കുത്തേറ്റു മരിച്ചത്.

എന്നാല്‍, രണ്ടു ദിവസമായിട്ടും മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്തില്ല. ബത്തേരി താലൂക്ക് ആശുപത്രിയില്‍ പോലീസ് സര്‍ജന്‍ ഇല്ലാത്തതിനാല്‍ പോസ്റ്റ് മോര്‍ട്ടം നടന്നില്ല.

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിച്ചിട്ടും സര്‍ജന്‍ ഇല്ലെന്നായിരുന്നു വിശദീകരണം. മൃതദേഹം അഴുകിയെന്നും അധികൃതരുടെ അനാസ്ഥയാണ് കാരണമെന്നും ആരോപണം ഉയര്‍ന്നു. മൃതദേഹം സ്വമേധയാ ഏറ്റെടുക്കില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week