കൊച്ചി: കേരളത്തിൽ സർവീസ് നടത്തുന്ന ദീർഘദൂര ട്രെയിനുകൾ ഉൾപ്പെടെയുള്ള 10 തീവണ്ടികൾക്ക് പുതിയ സ്റ്റോപ്പ് അനുവദിച്ച് റെയിൽവേ. റെയിൽവേ ബോർഡ് ജോ. ഡയറക്ടർ വിവേക് കുമാർ സിൻഹയാണ് പുതിയ സ്റ്റോപ്പുകൾ അനുവദിച്ചികൊണ്ടുള്ള ഉത്തരവിറക്കിയത്. ഏറ്റവും അനുയോജ്യമായ ദിവസം മുതൽ പുതിയ സ്റ്റേഷനുകളിൽ ട്രെയിൻ നിർത്തണമെന്നാണ് ഉത്തരവിലുള്ളത്.
16629/16630 തിരുവനന്തപുരം മംഗളൂരു സെൻട്രൽ എക്സ്പ്രസിന് പട്ടാമ്പിയിലാണ് പുതിയ സ്റ്റോപ്പ് അനുവദിച്ചിരിക്കുന്നത്. 16791/16792 തിരുനെൽവേലി – പാലക്കാട് പാലരുവി എക്സ്പ്രസ് – ഏറ്റുമാനൂർ, 12217/12218 കൊച്ചുവേളി – ചണ്ഡിഗഢ് എക്സ്പ്രസ് – തിരൂർ, 19577/19578 തിരുനെൽവേലി ജാംനഗർ എക്സ്പ്രസ് – തിരൂർ, 20923/ 20924 തിരുനെൽവേലി ഗാന്ധിധാം എക്സ്പ്രസ് – കണ്ണൂർ.
22677/22678 യശ്വന്ത്പുർ – കൊച്ചുവേളി എക്സ്പ്രസ് – തിരുവല്ല, 22837/22838 ഹാത്യ ഏറണാകുളം എക്സ്പ്രസ് – ആലുവ, 16127യ16128 ചെന്നൈ എഗ്മോർ ഗുരുവായൂർ എക്സ്പ്രസ് – പറവൂർ, 16791/ 16792 തിരുനെൽവേലി പാലക്കാട് പാലരുവി എക്സ്പ്രസ് – തെന്മല, 16649/ 16650 മംഗളൂരു നാഗർകോവിൽ പരശുറാം എക്സ്പ്രസ് – ചെറുവത്തൂർ എന്നിവിടങ്ങളിലാണ് പുതിയ സ്റ്റോപ്പുകൾ.
കഴിഞ്ഞദിവസം തന്നെ വിവിധ ട്രെയിനുകൾക്ക് പുതിയ സ്റ്റോപ്പുകൾ അനുവദിച്ചതായി റെയിൽവേ അധികൃതർ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് റെയിൽവേ ബോർഡ് ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. എല്ലാ ട്രെയിനുകളും ഏറ്റവും അനുയോജ്യമായി ദിവസംമുതൽ ഈ സ്റ്റോപ്പുകളിൽ നിർത്തണമെന്നാണ് ഉത്തരവിൽ പറയുന്നത്.