അന്താരാഷ്ട്ര ക്രിക്കറ്റില്‍ തകര്‍പ്പന്‍ റെക്കോര്‍ഡ് സ്വന്തമാക്കി ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത്.ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റിലെ ആദ്യ ദിനത്തിലാണ് ഈ റെക്കോര്‍ഡ് പന്ത് സ്വന്തം പേരില്‍ കുറിച്ചത്. സാക്ഷാല്‍ സച്ചിന്‍ ടെണ്ടുല്‍ക്കറെയാണ് പന്ത് ഈ റെക്കോര്‍ഡില്‍ പിന്നിലാക്കിയത്.
ആദ്യ ഇന്നിങ്സിലെ 37 ആം ഓവറില്‍ സ്പിന്നര്‍ ജാക്ക് ലീച്ചിനെതിരെ സിക്സ് പറത്തിയ പന്ത് അന്താരാഷ്ട്ര ക്രിക്കറ്റില്‍ 100 സിക്സ് പൂര്‍ത്തിയാക്കി. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ 100 സിക്സ് നേടുന്ന ഇന്ത്യന്‍ ബാറ്റ്സ്മാനെന്ന തകര്‍പ്പന്‍ റെക്കോര്‍ഡും ഇതോടെ പന്ത് സ്വന്തമാക്കി. ഇരുപത്തിയഞ്ചാം വയസ്സില്‍ 100 സിക്സ് നേടിയ സാക്ഷാല്‍ സച്ചിന്‍ ടെണ്ടുല്‍ക്കറെയാണ് 24 ക്കാരനായ റിഷഭ് പന്ത് പിന്നിലാക്കിയത്. ടെസ്റ്റ് ക്രിക്കറ്റില്‍ മാത്രം ഇതിനോടകം 45 സിക്സ് പന്ത് നേടിയിട്ടുണ്ട്.
മത്സരത്തിലേക്ക് വരുമ്ബോള്‍ ആദ്യ ദിനം ചായക്ക് പിരിയുമ്ബോള്‍ ഇന്ത്യ 5 വിക്കറ്റ് നഷ്ടത്തില്‍ 174 റണ്‍സ് നേടിയിട്ടുണ്ട്. ഒരു ഘട്ടത്തില്‍ 98 റണ്‍സിന് 5 വിക്കറ്റ് നഷ്ടപെട്ട ഇന്ത്യയെ പന്തും രവീന്ദ്ര ജഡേജയും ചേര്‍ന്നാണ് മത്സരത്തില്‍ തിരിച്ചെത്തിച്ചത്. 52 പന്തില്‍ 53 റണ്‍സ് നേടിയ റിഷഭ് പന്തും 32 റണ്‍സ് നേടിയ രവീന്ദ്ര ജഡേജയുമാണ് ഇന്ത്യയ്ക്ക് വേണ്ടി ക്രീസിലുള്ളത്. ടെസ്റ്റ് ക്രിക്കറ്റിലെ തന്‍്റെ പത്താം ഫിഫ്റ്റിയാണ് പന്ത് നേടിയത്.
17 റണ്‍സ് നേടിയ ശുഭ്മാന്‍ ഗില്‍, 13 റണ്‍സ് നേടിയ ചേതേശ്വര്‍ പുജാര, 20 റണ്‍സ് നേടിയ ഹനുമാ വിഹാരി, 11 റണ്‍സ് നേടിയ വിരാട് കോഹ്ലി, 15 റണ്‍സ് നേടിയ ശ്രേയസ് അയ്യര്‍ എന്നിവരുടെ വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. ഇംഗ്ലണ്ടിന് വേണ്ടി ജെയിംസ് ആന്‍ഡേഴ്സണ്‍ മൂന്ന് വിക്കറ്റും മാറ്റി പോട്ട്സ് രണ്ട് വിക്കറ്റും നേടി.