കോട്ടയം: കൊവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി ജില്ലയില്‍ രണ്ടു പോലീസ് സബ്ഡിവിഷനുകള്‍ രൂപീകരിച്ചു. ഏറ്റുമാനൂര്‍,കടുത്തുരുത്തി എന്നിവിടങ്ങളിലാണ് സബ് ഡിവിഷനുകള്‍. ഏറ്റുമാനൂര്‍ സബ്ഡിവിഷന്റെ കീഴില്‍ ഗാന്ധിനഗര്‍,അയര്‍ക്കുന്നം സ്റ്റേഷനുകളുമുള്‍പ്പെടും.വിജിലന്‍സ് ഡി.വൈ.എസ്.പി എന്‍.രാജനാണ് ചുമതല.
കടുത്തുരുത്തിയ്‌ക്കൊപ്പം വെള്ളൂര്‍,കുറവിലങ്ങാട് സ്റ്റേഷനുകള്‍ ഉള്‍പ്പെടുന്നതാണ് കുറവിലങ്ങാട് സബ്ഡിവിഷന്‍ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി സേവ്യര്‍ സെബാസ്റ്റ്യനാണ് മേല്‍നോട്ട ചുമതല.സി.ഐ.മാരായ എസ്.റിജോ,എം.എം.ജോസ് എന്നിവരുടെ നേത്യത്വത്തില്‍ രണ്ടു അധിക പട്രോളിംഗ് യൂണിറ്റിനെയും നിയോഗിച്ചിട്ടുണ്ട്.
ലോക്ക് ഡൗണ്‍ വിലക്ക് ലംഘിച്ച് നിരത്തിലിറങ്ങിയ 197 വാഹനങ്ങളാണ് കോട്ടയം ജില്ലയില്‍ പോലീസ് ഇതുവരെ പിടിച്ചെടുത്തത്.1257 കേസുകളാണ് മൂന്നു ദിവസം കൊണ്ട് രജിസ്റ്റര്‍ ചെയ്തത്.സമയപരിധി കഴിഞ്ഞിട്ടും അടയ്ക്കാത്ത കടകൾ പോലീസ് നിര്‍ബന്ധിച്ച് അടപ്പിയ്ക്കുന്നുമുണ്ട്. വരും ദിനങ്ങളിലും ശക്തമായി നടപടികളുമായി മുന്നോട്ട് പോകാനാണ് ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദ്ദേശം.പുതിയ സബ്ഡിവിഷനുകള്‍ കൂടി രൂപീകരിച്ചതോടെ നടപടിക്രമങ്ങളും പരിശോധനയും ഇനി പോലീസിന് കൂടുതല്‍ എളുപ്പമാകും.