തങ്ങള്‍ കുടുംബത്തില്‍ പുതിയ അംഗം; കുഞ്ഞിനെ കാണാനെത്തി മന്ത്രി റിയാസ്

മലപ്പുറം: പാണക്കാട് കൊടപ്പനക്കല്‍ തറവാട്ടിലെ പുതിയ അംഗത്തെ കാണാന്‍ പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസെത്തി. അടുത്തിടെ അന്തരിച്ച ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗ് മുന്‍ സംസ്ഥാന പ്രസിഡന്റ് ഹൈദരലി ശിഹാബ് തങ്ങളുടെ പുത്രന്‍ മൊഈന്‍ അലി ശിഹാബ് തങ്ങളുടെ കുഞ്ഞിനെ കാണാനാണ് മന്ത്രി എത്തിയത്.

ദൈവത്തിന് സര്‍വസ്തുതിയും, അള്ളാഹു ഒരു ആണ്‍ കുഞ്ഞിനെക്കൂടെ നല്‍കി ഞങ്ങളെ അനുഗ്രഹിച്ചു എന്നു തുടങ്ങുന്ന ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ പാണക്കാട് തറവാട്ടിലെ പുതിയ അംഗത്തിന്റെ ജനനവിവരം അറിയിച്ചത് പിതാവായ സയ്യിദ് മൊഈന്‍ ആലി ശിഹാബ് തങ്ങളാണ്.

പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രിയുടെ സന്ദര്‍ശനവിവരം പുറംലോകമറിഞ്ഞത്. അവിചാരിതമായി കുഞ്ഞിനെ കാണാനെത്തിയ അതിഥി എന്ന തലക്കെട്ടോടെയാണ് മുനവ്വറലി തങ്ങളുടെ പോസ്റ്റ് തുടങ്ങുന്നത്.

സഹപാഠിയും സുഹൃത്തുമായ മന്ത്രി പി.എ മുഹമ്മദ് റിയാസ്, താങ്ക്‌സ് ഫോര്‍ ദ സര്‍പ്രൈസ് എന്നുകൂടി ഉള്‍പ്പെടുന്നതാണ് ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News