26.2 C
Kottayam
Friday, June 5, 2026

പോലീസുകാരന് മറ്റൊരു യുവതിയുമായി ബന്ധം, രാത്രി വൈകിയുള്ള ഫോൺ വിളികളുടെ പേരിൽ വഴക്ക്,റെനീസിനെതിരെ നജ്ലയുടെ കുടുംബം

Must read

ആലപ്പുഴ: ആലപ്പുഴ പോലീസ് ക്വാര്‍ട്ടേഴ്‌സിലെ മരണങ്ങളില്‍ പോലീസുകാരന്‍ റെനീസിനെതിരെ മരിച്ച നജ്‌ലയുടെ സഹോദരി.

റെനീസിന്റെ ഭാര്യയേയും മക്കളേയുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. നജ്‌ലയെ റെനീസ് മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നുവെന്ന് സഹോദരി നജ്‌ല ആരോപിച്ചു. റെനീസിന് മറ്റൊരു യുവതിയുമായി ബന്ധമുണ്ട്. വാട്‌സ്‌ആപ്പ് സന്ദേശങ്ങളുടെ പേരില്‍ ഇരുവരും വഴക്കിട്ടു. ബന്ധുക്കളുമായി സംസാരിക്കാന്‍ റെനീസ് അനുവദിച്ചിരുന്നില്ല. സഹോദരിയുടേയും മക്കളുടേയും മരണത്തിന് ഉത്തരവാദി റെനീസ് ആണെന്നും നഫ്‌ല പറഞ്ഞു.

ആലപ്പുഴ കുന്നുംപുറം പോലീസ് ക്വാര്‍ട്ടേഴ്‌സിലാണ് ദാരുണസംഭവം നടന്നത്‌. സിപിഒ റെനീസിന്റെ ഭാര്യ നജില(28), ടിപ്പു സുല്‍ത്താന്‍ (5), മലാല(ഒന്നര) എന്നിവരാണ് മരിച്ചത്. ഒരു കുട്ടി ബക്കറ്റിലെ വെള്ളത്തിലും മറ്റൊരു കുട്ടിയെ ഷാള്‍ കഴുത്തില്‍ മുറുകിയ നിലയിലുമാണ് കണ്ടെത്തിയത്. നജിലയെ ഫാനില്‍ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് റെനീസിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്‌.

ഇവരുടെ വീട്ടില്‍ പലപ്പോഴും വഴക്ക് ഉണ്ടാകാറുണ്ടായിരുന്നുവെന്ന് സഹപ്രവര്‍ത്തകര്‍ പറയുന്നു. രാത്രി വൈകിയുള്ള റെനീസിന്റെ ഫോണ്‍വിളികളെച്ചൊല്ലിയായിരുന്നു തര്‍ക്കമെന്നു നജ്‌ല അയല്‍വാസികളോടും പറഞ്ഞിട്ടുണ്ട്. റെനീസ് പലപ്പോഴും ഭാര്യയെ ഉപദ്രവിച്ചിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്. അടുത്തിടെ റെനീസിന്റെ ബന്ധുക്കള്‍ ഇടപെട്ട് ജില്ലാ പോലീസ് മേധാവിയുടെ ഓഫീസില്‍ വച്ച്‌ പ്രശ്നം ഒത്തു തീര്‍പ്പാക്കിയിരുന്നു. എന്നാല്‍ അതിന് ശേഷം വഴക്കും ഉപദ്രവവും തുടര്‍ന്നിരുന്നു. നിലവില്‍ ആലപ്പുഴ മെഡിക്കല്‍ കോളേജ് എയ്ഡ് പോസ്റ്റിലാണ് റെനീസ് ജോലി ചെയ്യുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ലിവ്-ഇൻ പങ്കാളിത്തത്തിലെ കൃത്രിമ ഗർഭധാരണം; കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിൽ അച്ഛന്റെ പേര് ചേർക്കാൻ ഹൈക്കോടതി ഉത്തരവ്

കൊച്ചി: വിവാഹത്തിന് മുൻപ് ഒരുമിച്ച് താമസിച്ച കാലത്ത് കൃത്രിമ ഗർഭധാരണത്തിലൂടെ ഉണ്ടായ കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിൽ അച്ഛന്റെ പേര് ചേർത്ത് പുതിയ ജനന സർട്ടിഫിക്കറ്റ് നൽകാൻ ഹൈക്കോടതി ഉത്തരവിട്ടു. സിംഗിൾ മദർ എന്ന നിലയിൽ...

‘എനിക്ക് ഒന്നും അറിയില്ല, ഞങ്ങള്‍ക്ക് ആരെയാണ് അവഗണിക്കേണ്ടത്, ഞാന്‍ ആരേയും അവഗണിക്കാറില്ല; ഞാനെന്ത് പറയാനാണ്’; വിനോദിനി ബാലകൃഷ്ണന്റെ ആരോപണത്തില്‍ ഇ പി ജയരാജൻ്റെ പ്രതികരണം; എം വി ഗോവിന്ദന് നേരെ...

തിരുവനന്തപുരം: അന്തരിച്ച മുതിര്‍ന്ന സി.പി.എം. നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണന്‍ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങളില്‍ ഒടുവില്‍ പ്രതികരണവുമായി എല്‍.ഡി.എഫ്. മുന്‍ കണ്‍വീനറും മുതിര്‍ന്ന നേതാവുമായ ഇ.പി. ജയരാജന്‍ രംഗത്ത്. കോടിയേരി...

അഗാർക്കർ വെട്ടി, സൂര്യകുമാര്‍ യാദവിന്റെ പകരക്കാരന്‍ സഞ്ജു സാംസണ്‍ അല്ല; ട്വന്റി-20 നായകസ്ഥാനത്തേക്ക് ബിസിസിഐ പരിഗണിക്കുന്നത് ശ്രേയസ് അയ്യരെ; വൈഭവ് സൂര്യവംശിയും ഇന്ത്യന്‍ ടീമിലേക്ക്

മുംബൈ: സൂര്യകുമാര്‍ യാദവിന് പകരക്കാരനായി ശ്രേയസ് അയ്യര്‍ ഇന്ത്യന്‍ ട്വന്റി-20 ടീമിന്റെ നായകനായി വരുമെന്ന് റിപ്പോര്‍ട്ടുകള്‍. അയര്‍ലന്‍ഡ്, ഇംഗ്ലണ്ട് പര്യടനങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെയും പുതിയ നായകനെയും ശനിയാഴ്ച ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് വിവരം. ഇക്കഴിഞ്ഞ...

ഒമാനെ ഞെട്ടിച്ച് എണ്ണ ടെർമിനലിൽ വൻ സ്ഫോടനം; നടന്നത് ‘ഡ്രോൺ’ ആക്രമണമെന്ന് സംശയം; എണ്ണക്കയറ്റുമതി നിർത്തിവെച്ചു; അതീവ ജാഗ്രത

മസ്കറ്റ്: ഒമാന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ടതും തന്ത്രപ്രധാനവുമായ എണ്ണ ടെർമിനലുകളിലൊന്നായ 'മിന അൽ ഫഹൽ' ടെർമിനലിന് സമീപം വൻ സ്ഫോടനം. സ്ഫോടനത്തെ തുടർന്ന് ഈ ടെർമിനലിൽ നിന്നുള്ള അസംസ്കൃത എണ്ണ കയറ്റുമതിയും...

അണ്ണാമലൈ ബിജെപി വിട്ടു; പ്രാഥമിക അംഗത്വത്തില്‍ നിന്നുള്ള രാജി അംഗീകരിച്ച് ദേശീയ നേതൃത്വം; വിജയിയെ നേരിടാൻ ബി.ജെ.പിയുടെ പുതിയ പരീക്ഷണമോ ?

ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തില്‍ ബിജെപിക്ക് പുതിയൊരു മുഖവും ആവേശവും നല്‍കിയ ഏറ്റവും ജനകീയനായ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും രാജിവെച്ചു. ദിവസങ്ങളായി നിലനിന്നിരുന്ന കടുത്ത രാഷ്ട്രീയ...

Popular this week