ടി എന്‍ സീമയ്ക്ക് 1.66 ലക്ഷം രൂപ ശമ്പളം; ഉത്തരവിറക്കി സര്‍ക്കാര്‍

തിരുവനന്തപുരം: നവകേരളം കര്‍മപദ്ധതിയുടെ രണ്ടാംഘട്ടത്തിലെ കോഓര്‍ഡിനേറ്ററും സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗവുമായ ടി എന്‍ സീമയ്ക്ക് ശമ്പളം നിശ്ചയിച്ചുളള ഉത്തരവിറക്കി സര്‍ക്കാര്‍. 1,66,800 രൂപയാണ് ടി എന്‍ സീമയ്ക്ക് സര്‍ക്കാര്‍ നിശ്ചയിച്ച പ്രതിമാസ ശമ്പളം.

പ്രിന്‍സിപ്പല്‍ സെക്രട്ടറി പദവി നല്‍കിയതിന് പിന്നാലെയാണ് സര്‍ക്കാര്‍ തീരുമാനം. ശമ്പളം നിശ്ചയിച്ചു നല്‍കണമെന്ന് ആവശ്യപ്പെട്ട് ടി എന്‍ സീമ സര്‍ക്കാരിനു കത്തു നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പദ്ധതി നിര്‍വഹണ വിലയിരുത്തല്‍ നിരീക്ഷണ വകുപ്പ് ഉത്തരവിറക്കിയത്.

ലൈഫ്, ആര്‍ദ്രം, ഹരിത കേരളം മിഷന്‍, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞമായ വിദ്യാകിരണം എന്നിവയെയും കേരള പുനര്‍നിര്‍മാണ പദ്ധതിയെയും ഉള്‍പ്പെടുത്തി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയാണു നവകേരള കര്‍മപദ്ധതി രണ്ടാംഘട്ടത്തിന്റെ ലക്ഷ്യം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News