24.1 C
Kottayam
Friday, June 5, 2026

വീണ്ടും കൊവിഡ് ഭീഷണി? ചൈനയില്‍ 24,473 പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു

Must read

ഷാങ്ഹായ്: ലോകമെങ്ങും കൊവിഡ് 19 രോഗാണുവിന്‍റെ വ്യാപനത്തില്‍ കുറവ് രേഖപ്പെടുത്തുമ്പോള്‍ ചൈനയില്‍ രോഗാണു പടര്‍ന്ന് പിടിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. 24,473 പുതിയ രോഗബാധയാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. രോഗ വ്യാപനത്തെ തുടര്‍ന്ന് പല നഗരങ്ങളിലും അടച്ച് പൂട്ടല്‍ പ്രഖ്യാപിച്ചു.

പ്രസിഡന്‍റ് ഷി ജിങ് പിങിന്‍റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ചൈന രോഗ വ്യാപനത്തിന്‍റെ തുടക്കം മുതല്‍ സീറോ കൊവിഡ് പോളിസിയാണ് പിന്തുടരുന്നത്. ഇതിന്‍റെ ഫലമായി ഒരു നഗരത്തില്‍ ഒരു കൊവിഡ് പോസറ്റീവ് സ്ഥിരീകരിച്ചാല്‍ ആ നഗരം മുഴുവനായും അടച്ച് പൂട്ടാന്‍ നിര്‍ബന്ധിതമായിരുന്നു. 

എന്നാല്‍, നിലവില്‍ ഏപ്രില്‍ മാസത്തെക്കാള്‍ കൂടുതല്‍ രോഗികള്‍ രാജ്യത്തുണ്ടെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. അതിനിടെ സീറോ കൊവിഡ് പോളിസിയെ തുടര്‍ന്ന് കഠിനമായ അടച്ച്പൂട്ടലുകളിലേക്ക് രാജ്യം കടന്നത് വലിയ പ്രതിഷേധമാണ് ജനങ്ങളില്‍ ഉണ്ടാക്കിയിരിക്കുന്നത്. കഴിഞ്ഞ ആഴ്ചയില്‍ കര്‍ശനമായ അടച്ച് പൂട്ടല്‍ വ്യവസ്ഥകളെ തുടര്‍ന്ന് അടിയന്തര ചികിത്സ ലഭിക്കേണ്ടിയിരുന്ന രണ്ട് കുട്ടികള്‍ മരിച്ചത് ഏറെ സംഘര്‍ഷം സൃഷ്ടിച്ചിരുന്നു.

പല നഗരങ്ങളിലും ജനങ്ങളും ആരോഗ്യപ്രവര്‍ത്തകരും പരസ്പരം ഏറ്റുമുട്ടുന്നതിലേക്ക് വരെയെത്തി കാര്യങ്ങള്‍. അടച്ച് പൂട്ടല്‍ നേരിടുന്ന നഗരങ്ങളിലേക്കുള്ള അവശ്യസര്‍വ്വീസുകള്‍ പലതും കാര്യക്ഷമമായല്ല പ്രവര്‍കത്തിക്കുന്നതെന്നും ഇതിനാല്‍ ജനങ്ങള്‍ വലിയ ദുരതമാണ് അനുഭവിക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. സാമൂഹിക മാധ്യമങ്ങളില്‍ ജനങ്ങള്‍ സര്‍ക്കാറിനും ആരോഗ്യപ്രവര്‍ത്തകര്‍ക്കുമെതിരെ തിരിഞ്ഞു. 

- Advertisement -

ഇതോടെ അടച്ച് പൂട്ടലിന്‍റെ ആഘാതം കുറയ്ക്കാനുള്ള ശ്രമങ്ങളുമായി ചൈനീസ് കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ രംഗത്തെത്തി. രോഗബാധ കൂടിയതോടെ ബീജിംഗിലെ ചായോയാങ് ജില്ലയിലെ നിരവധി ബിസിനസുകൾ അടച്ചുപൂട്ടുകയോ സേവനങ്ങള്‍ പരിമിതമാക്കുകയോ ചെയ്തു.

- Advertisement -

ചൈനയിലെ മറ്റ് പ്രവിശ്യകളില്‍ പടര്‍ന്ന് പിടിക്കുന്ന ഒമിക്രാൺ വകഭേദം ബീജിംഗിലേക്ക് പടരുന്നത് തടയുമെന്ന പ്രതീക്ഷയിൽ ബീജിംഗ് അധികൃതർ അതീവ ജാഗ്രതയിലാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ജാഗ്രത പാലിക്കുമ്പോഴും രാജ്യത്ത് രോഗബാധ കൂടുകയാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഗ്വാങ്‌ഷോ നഗരത്തിലും രോഗവ്യാപനം ശക്തമാണ്. രോഗവ്യാപനം നേരിടാന്‍  2,50,000-ലധികം കിടക്കകളുള്ള ആശുപത്രി നിർമ്മിക്കുമെന്ന് ഗ്വാങ്‌ഷോ അധികൃതർ പ്രഖ്യാപിച്ചു. ഇതിനിടെ ശക്തമായ അടച്ചിടലിനെ തുടര്‍ന്ന് ഗ്വാങ്ഷോയിലാണ് ആദ്യമായി ജനങ്ങള്‍ ആരോഗ്യ പ്രവര്‍ത്തകരെ ആക്രമിച്ചത്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

Popular this week