സ്വകാര്യബസ് ഹമ്പില്‍ കയറുന്നതിനിടെ തുറന്നുവെച്ച വാതിലിലൂടെ തെറിച്ചുവീണ യാത്രക്കാരന്‍ മരിച്ചു

പാലക്കാട്:സ്വകാര്യബസ് ഹമ്പില്‍ കയറുന്നതിനിടെ തുറന്നുവെച്ച വാതിലിലൂടെ തെറിച്ചുവീണ യാത്രക്കാരന്‍ മരിച്ചു.പാലക്കാട് എരിമയൂര്‍ ചുള്ളിമട തേക്കാനത്ത് വീട്ടില്‍ ടി പി ജോണ്‍സനാണ്(54) മരിച്ചത്. വെള്ളിയാഴ്ച രാവിലെയായിരുന്നു അപകടം.



സ്റ്റോപ്പില്‍നിന്ന് 200 മീറ്റര്‍ മുന്നിലുള്ള ഹമ്പില്‍ബസ് കയറുമ്പോള്‍ ആടിയുലഞ്ഞ ബസില്‍നിന്ന് ജോണ്‍സണ്‍ റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു.പിന്നിലെ ചവിട്ടുപടിക്ക് സമീപമായിരുന്നു ജോണ്‍സണ്‍ നിന്നിരുന്നത്. ബസിന്റെ വാതില്‍ തുറന്ന് കെട്ടി വെച്ചിരിക്കുകയായിരുന്നു.



തലയ്ക്ക് ഗുരുതരമായി പരിക്കേറ്റമായതിനാല്‍ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News