ന്യൂഡല്‍ഹി: രാജ്യത്ത് കൊറോണ വൈറസിന്റെ പുതിയ വകഭേദങ്ങള്‍ കണ്ടെത്തി. ദക്ഷിണാഫ്രിക്കന്‍ വകഭേദം നാല് പേര്‍ക്ക് സ്ഥിരീകരിച്ചു. ഒരാളില്‍ ബ്രസീല്‍ വകഭദവും സ്ഥിരീകരിച്ചു. ഐസിഎംആറാണ് ഇക്കാര്യം അറിയിച്ചത്. അഞ്ച് പേരും ക്വാറന്റീനിലാണ്. അമഗോള, ടാന്‍സാനിയ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളില്‍ നിന്ന് വന്ന നാല് പേരിലാണ് ദക്ഷിണാഫ്രിക്കന്‍ വകഭേദം കണ്ടെത്തിയത്.
ദക്ഷിണാഫ്രിക്കന്‍ വകഭേദമായ സാര്‍സ് കോവ് 2 നെ ഐസൊലേറ്റ് ചെയ്ത് കള്‍ച്ചര്‍ ചെയ്യാന്‍ ഐസിഎംആര്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ ബ്രസീലിയന്‍ കൊറോണ വൈറസിനെ ഐസൊലേറ്റ് ചെയ്ത് എന്‍ൈവി പൂനെയില്‍ കള്‍ച്ചര്‍ ചെയ്തുവെന്ന് ഐസിഎംആര്‍ ഡയറക്ടര്‍ ജനറല്‍ ബല്‍റാണ് ഭാര്‍ഗവ അറിയിച്ചു. യുകെ വകഭേദത്തിന്റെ 187 കേസുകള്‍ രാജ്യത്തുണ്ടെന്നും അദ്ദേഹം അറിയിച്ചു.