കേരള കോണ്‍ഗ്രസ് (ബി) പിളര്‍ന്നു; പിളരാന്‍ കാരണം ഗണേഷ് കുമാറിന്റെ ഏകപക്ഷീയ നിലപാടെന്ന് രാജി വെച്ചവര്‍

പത്തനംതിട്ട: കേരള കോണ്‍ഗ്രസ് (ബി) പിളര്‍ന്നു. പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും, യൂത്ത് ഫ്രണ്ട് (ബി) മുന്‍ സംസ്ഥാന പ്രസിഡന്റുമായ മധു എണ്ണയ്ക്കാടിന്റെ നേതൃത്വത്തിലുള്ള നേതാക്കളും പ്രവര്‍ത്തകരുമാണ് പാര്‍ട്ടിയില്‍ നിന്നു രാജി വച്ചത്. ഗണേഷ് കുമാര്‍ എം.എല്‍.എ പാര്‍ട്ടിയില്‍ സ്വീകരിക്കുന്ന ഏകപക്ഷീയ നിലപാടില്‍ പ്രതിഷേധിച്ചാണ് രാജിയെന്നാണ് റിപ്പോര്‍ട്ട്.

പത്ത് ജില്ലാ പ്രസിഡന്റുമാരുള്‍പ്പെടെ പാര്‍ട്ടി വിടുമെന്നും യുഡിഎഫിനൊപ്പം പ്രവര്‍ത്തിക്കുമെന്നും ഒരുവിഭാഗം പ്രവര്‍ത്തകര്‍ വ്യക്തമാക്കി. പാര്‍ട്ടി ചെയര്‍മാന്‍ ആയ ആര്‍. ബാലകൃഷ്ണപിള്ള ശാരീരിക അവശതകള്‍ മൂലം നേതൃത്വത്തില്‍ നിന്നു വിട്ട് നില്‍ക്കുകയാണ്. നിലവില്‍ ഗണേഷ് കുമാര്‍ എംഎല്‍എയാണ് പാര്‍ട്ടിയെ നയിക്കുന്നത്.

അദ്ദേഹത്തിന്റെ വിശ്വസ്തര്‍ക്കു മാത്രമാണ് പാര്‍ട്ടിയില്‍ പരിഗണന ലഭിക്കുന്നതെന്നാണ് പാര്‍ട്ടി വിടുന്ന പ്രവര്‍ത്തകരുടെ ആരോപണം. പാര്‍ട്ടിയിലെ വിമത നീക്കത്തിനോട് ഗണേഷ് കുമാര്‍ പ്രതികരിച്ചിട്ടില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News