തിരുവനന്തപുരം: നെയ്യാറ്റിന്‍കര ജില്ലാ ആശുപത്രിയില്‍ നവജാത ശിശു മരിച്ചു. നെയ്യാറ്റിന്‍കര മണലുവിള സ്വദേശി ഹരിതയുടെ കുഞ്ഞാണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് സംഭവം.
പ്രസവത്തിന് മുമ്പ് യുവതിയില്‍ നടത്തിയ പരിശോധനയില്‍ കുട്ടിയുടെ ശ്വാസകോശത്തിലേക്ക് സ്രവം പ്രവേശിച്ചതായും കഴുത്തില്‍ പൊക്കിള്‍കൊടി കെട്ടി പിണഞ്ഞതായും കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്ന് യുവതിയെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയയാക്കിയെങ്കിലും കുട്ടിയുടെ നില മോശമായി.
ഉടന്‍തന്നെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെയാണ് കുട്ടി മരിച്ചത്. അതേസമയം, ആശുപത്രി അധികൃതരുടെ വീഴ്ചയെന്നാരോപിച്ച് യുവതിയുടെ ബന്ധുക്കള്‍ ആശുപത്രയില്‍ പ്രതിഷേധിച്ചു. ബന്ധുക്കളുടെ പരാതിയില്‍ അസ്വഭാവിക മരണത്തിന് പോലീസ് കേസെടുത്തു.