Home-bannerKeralaNews
കൊച്ചിയിൽ ഒഴുകി വന്ന ബക്കറ്റിൽ നവജാത ശിശുവിന്റെ മൃതദേഹം
കൊച്ചി: നവജാത ശിശുവിന്റെ മൃതദേഹം ബക്കറ്റില്‍ കണ്ടെത്തി. എളമക്കര മാക്കാപ്പറമ്പിൽ നിന്നുമാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്.
മൃതദേഹം കണ്ടെത്തിയ സ്ഥലത്തിനടുത്ത് കായലിന്റെ കൈവരിയുള്ളതിനാല്‍ കായലില്‍ നിന്ന് ഒഴുകി വന്നതാണ് എന്നാണ് പ്രദേശവാസികള്‍ പറയുന്നത്. സ്ഥലത്തുണ്ടായിരുന്ന ഒരു കുട്ടിയാണ് ബക്കറ്റ് ഒഴുകി വരുന്നതും അതിനുള്ളിലെ മൃതദേഹവും ആദ്യം കണ്ടത്.
എന്നാല്‍ പ്രസവശേഷം ഉപേക്ഷിച്ചതാവാം എന്നാണ് പൊലീസിന്റെ പ്രഥമിക നിഗമനം. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News