മലയാളി നഴ്‌സുമാര്‍ക്ക് നെതര്‍ലാന്‍ഡ്‌സില്‍ വന്‍ അവസരം,40000 നഴ്‌സുമാരെ സംസ്ഥാന സര്‍ക്കാര്‍ മുന്‍കയ്യെടുത്ത് ഉടന്‍ നെതര്‍ലാന്‍ഡ്‌സിലേക്ക് അയയ്ക്കും
ന്യൂഡല്‍ഹി മലയാളി നഴ്‌സുമാര്‍ക്ക് സന്തോഷവാര്‍ത്ത.വിദേശരാജ്യമായ നെതര്‍ലാന്‍ഡ്‌സിന് അടിയന്തിരമായി ആവശ്യമുള്ള അരലക്ഷത്തിനടുത്ത് നഴ്‌സുമാരെ ഉടന്‍ നല്‍കാന്‍ കേരളവും നെതര്‍ലാന്‍ഡ്‌സുമായി ധാരണയായി.
നെതര്‍ലന്‍ഡ്‌സിന്റെ ഇന്ത്യന്‍ സ്ഥാനപതി മാര്‍ട്ടിന്‍ വാന്‍ ഡെന്‍ ബര്‍ഗിനും മുഖ്യമന്ത്രി പിണറായി വിജയനും തമ്മില്‍ ഡല്‍ഹിയില്‍ നടന്ന കൂടിക്കാഴ്ചയിലാണ് ഇതു സംബന്ധിച്ച ധാരണയായത്. നെതര്‍ലന്‍ഡ്‌സില്‍ വലിയ തോതില്‍ നഴ്‌സുമാര്‍ക്ക് ക്ഷാമം നേരിടുന്നുവെന്നും 30000-40000 പേരുടെ ആവശ്യം ഇപ്പോള്‍ ഉണ്ടെന്നും സ്ഥാനപതി അറിയിച്ചതിനെ തുടര്‍ന്നാണ് കേരളത്തിലെ നഴ്‌സുമാരുടെ സേവനം മുഖ്യമന്ത്രി ഉറപ്പു നല്‍കിയത്.
കേരളത്തിലെ നഴ്‌സുമാരുടെ അര്‍പ്പണ ബോധവും തൊഴില്‍ നൈപുണ്യവും മതിപ്പുളവാക്കുന്നതാണെന്ന് സ്ഥാനപതി പറഞ്ഞു. ഇത് സംബന്ധിച്ച തുടര്‍ നടപടികള്‍ എംബസിയുമായി ഏകോപിപ്പിക്കുന്നതിന് റസിഡന്റ് കമ്മീഷണര്‍ക്ക് നിര്‍ദ്ദേശം നല്‍കി.ഇടനിലക്കാരെ പൂര്‍ണമായി ഒഴിവാക്കി സര്‍ക്കാര്‍ നേരിട്ടായിരിക്കും നിയമന നടപടികള്‍ കൈക്കൊള്ളുക. ഇതിനുള്ള നടപടികള്‍ ഇടന്‍ ആരംഭിയ്ക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു.