ന്യൂഡൽഹി: നീറ്റ് യു.ജി പുനഃപരീക്ഷാഫലം പ്രസിദ്ധീകരിച്ചു. 11.21 ലക്ഷം വിദ്യാർഥികൾ യോഗ്യത നേടി. യോഗ്യത നേടിയവരിൽ 58 ശതമാനത്തിൽ അധികവും പെൺകുട്ടികളാണ്. വിദ്യാർഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റ് (https://neet.nta.nic.in/) സന്ദർശിച്ച് ഫലമറിയാം. മേയ് 3 നാണ് നീറ്റ് പരീക്ഷ നടന്നതെങ്കിലും ചോദ്യപേപ്പർ ചോർന്നെന്ന ആരോപണങ്ങളെ തുർന്ന് മെയ് 12 ന് പരീക്ഷ റദ്ദാക്കിയിരുന്നു. ഇന്ത്യയിൽ 551 നഗരങ്ങളിലും വിദേശത്ത് 14 നഗരങ്ങളിലുമായി 5440 കേന്ദ്രങ്ങളിലാണ് വീണ്ടും പരീക്ഷ നടന്നത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News


