29.5 C
Kottayam
Wednesday, May 8, 2024

:2022 World Athletics Championships വെള്ളിയുറപ്പിച്ച് നീരജ് ചോപ്ര; ഇന്ത്യയുടെ മെഡല്‍നേട്ടം 19 വര്‍ഷത്തിനുശേഷം

Must read

യുജീൻ ∙ ലോക അത്‍ലറ്റിക്സ് ചാംപ്യൻഷിപ്പിൽ ഇന്ത്യയുടെ പ്രതീക്ഷകൾക്കു തിളക്കമേറ്റി ജാവലിൽ ത്രോയിൽ നീരജ് ചോപ്രയ്ക്ക് മെഡൽ സാധ്യത. ജാവലിൻ ത്രോ ഫൈനലിൽ ആദ്യ നാല് ശ്രമങ്ങൾ പൂർത്തിയാകുമ്പോൾ 88.13 മീറ്റർ ദൂരം കണ്ടെത്തി രണ്ടാം സ്ഥാനത്താണ് നീരജ് ചോപ്ര. ഇനിയും രണ്ടു ശ്രമങ്ങൾ കൂടി ബാക്കിയുണ്ട്. ആദ്യ ശ്രമത്തിൽത്തന്നെ 90.46 മീറ്റർ ദൂരം പിന്നിട്ട നിലവിലെ ചാംപ്യൻ ഗ്രനാഡയുടെ ആൻഡേഴ്സൻ പീറ്റേഴ്സനാണ് ഒന്നാം സ്ഥാനത്ത്.

2019ൽ 86.89 മീറ്റർ ദൂരം കണ്ടെത്തിയാണ് പീറ്റേഴ്സൻ സ്വർണം നേടിയത്. അതേസമയം, 89.94 ആണ് ചോപ്രയുടെ കരിയറിലെ ഏറ്റവും മികച്ച പ്രകടനം. ഇതു മെച്ചപ്പെടുത്തിയാലേ ചോപ്രയ്ക്ക് സ്വര്‍ണ മെഡൽ സാധ്യതയുള്ളൂ.

അതേസമയം, ഇന്ത്യയുടെ മറ്റൊരു പ്രതീക്ഷയായിരുന്ന രോഹിത് യാദവ് 10–ാം സ്ഥാനത്തോടെ മെഡൽ പോരാട്ടത്തിൽനിന്ന് പുറത്തായി. 78.72 മീറ്ററാണ് രോഹിത്തിന്റെ മികച്ച ദൂരം. ഫൗളുമായി പോരാട്ടം തുടങ്ങിയ നീരജ് ചോപ്ര, രണ്ടാം ശ്രമത്തിൽ 82.39 മീറ്റർ ദൂരം കണ്ടെത്തി അഞ്ചാം സ്ഥാനത്തായിരുന്നു. മൂന്നാം ശ്രമത്തിൽ 86.37 മീറ്റർ ദൂരം കണ്ടെത്തി നീരജ് നാലാം സ്ഥാനത്തെത്തി. മൂന്നാം ശ്രമത്തിലാണ് രോഹിത് യാദവും തന്റെ മികച്ച ദൂരമായി 78.72 മീറ്റർ കണ്ടെത്തിയത്.

മൂന്നാം റൗണ്ടിനു പിന്നാലെ മത്സരിക്കുന്ന 12 പേരിൽ ഏറ്റവും മോശം പ്രകടനം നടത്തിയ നാലു പേർ പുറത്തായി. ഇക്കൂട്ടത്തിലാണ് 10–ാം സ്ഥാനവുമായി രോഹിത്തും മടങ്ങിയത്. ശേഷിക്കുന്ന എട്ടു പേർക്കായി നൽകിയ മൂന്ന് അവസരങ്ങളിലെ ആദ്യ ശ്രമത്തിലാണ് നീരജ് ചോപ്ര 88.13 മീറ്റർ ദൂരത്തേക്ക് ജാവലിൽ പായിച്ചത്. ഇതോടെ താരം രണ്ടാം സ്ഥാനത്തേക്ക് ഉയർന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week