EntertainmentNationalNews

ഐശ്വര്യ റായിയെ ഉപേക്ഷിച്ചു, ഇനിയത് പറയേണ്ടതില്ലല്ലോ; വ്യക്തി ജീവിതത്തെ കുറിച്ചുള്ള ചോദ്യത്തിന് വിവേക് ഒബ്‌റോയ്

മുംബൈ:ബോളിവുഡ് സിനിമാലോകത്ത് ഏറ്റവുമധികം ചര്‍ച്ചയാക്കപ്പെട്ട പ്രണയകഥയാണ് വിവേക് ഒബ്‌റോയിയും ഐശ്വര്യ റായിയും തമ്മിലുണ്ടായിരുന്നത്. ഇടയ്ക്ക് സല്‍മാന്‍ ഖാന്റെ പേര് കൂടി വന്നതോടെ വിവാദങ്ങളുണ്ടായതും ഏറെ ശ്രദ്ധിക്കപ്പെട്ടു. വര്‍ഷമെത്ര കഴിഞ്ഞാലും താരങ്ങളുടെ പ്രണയകാലത്തെ കുറിച്ചുള്ള കഥകളും തുറന്ന് പറച്ചിലുകളും ചര്‍ച്ചയായി കൊണ്ടേയിരിക്കുകയാണ്.

കരിയറിന്റെ തുടക്ക കാലത്താണ് വിവേക് ഒബ്‌റോയ് ഐശ്വര്യ റായിയെ പരിചയപ്പെടുന്നത്. വൈകാതെ ഇരുവരും ഇഷ്ടത്തിലാവുകയും ചെയ്തു. എന്നാല്‍ ആ പ്രണയം വിവേകിന്റെ കരിയറില്‍ ഗുണത്തെക്കാളും ദോഷമുണ്ടാക്കുകയാണ് ചെയ്തത്. നടന്‍ സല്‍മാന്‍ ഖാന്‍ പ്രശ്‌നങ്ങളുണ്ടാക്കി വന്നതോടെ വിവേക് പ്രതിസന്ധിയിലാവുകയും ചെയ്തിരുന്നു.

ലോകസുന്ദരിയായി തിരഞ്ഞെടുക്കപ്പെടുകയും ബോളിവുഡിലെ മുന്‍നിര നായികയായി നില്‍ക്കുമ്പോഴാണ് ഐശ്വര്യ റായി വിവേകുമായി ഇഷ്ടത്തിലാവുന്നത്. അതിന് മുന്‍പ് നടി സല്‍മാന്‍ ഖാനുമായി ഇഷ്ടത്തിലായിരുന്നു. ആ പ്രണയബന്ധം അവസാനിപ്പിച്ച് നില്‍ക്കുന്ന സമയത്താണ് സിനിമ സെറ്റില്‍ വെച്ച് വിവേകുമായി പരിചയത്തിലാകുന്നത്. പിന്നീടത് പ്രണയമായി. ഗോസിപ്പ് കോളങ്ങളില്‍ പ്രണയകഥ പ്രചരിച്ച് അധികം വൈകാതെ ഇത് അവസാനിക്കുകയും ചെയ്തിരുന്നു.

നിലവില്‍ പ്രിയങ്ക ആല്‍വ ഒബ്‌റോയ് എന്ന യുവതിയെ വിവാഹം കഴിച്ച് സന്തോഷത്തോടെ കഴിയുകയാണ് താരം. പ്രിയങ്കയെ വിവാഹം കഴിച്ചതിന് ശേഷം ഭാര്യയെ കുറിച്ചോ മുന്‍കാമുകി ഐശ്വര്യ റായിയെ കുറിച്ചോ ഉള്ള ചോദ്യങ്ങളില്‍ നിന്നും താരം മാറി നില്‍ക്കുന്നത് എന്തുകൊണ്ടാണെന്നാണ് ഒരു അഭിമുഖത്തില്‍ വിവേകിനോട് ചോദ്യം വന്നത്. അതിനുള്ള വ്യക്തമായ ഉത്തരം നടന്‍ തന്നെ നല്‍കിയിരിക്കുകയാണ്.

ഐശ്വര്യ റായിയുമായിട്ടുള്ള നിങ്ങളുടെ ബന്ധത്തെ കുറിച്ച് സംസാരിക്കൂ എന്നായിരുന്നു അഭിമുഖത്തിനിടെ നടനോട് ആവശ്യപ്പെട്ടത്. മാത്രമല്ല കരിയറിന്റെ തുടക്കത്തില്‍ തന്നെ ഡേറ്റിങ്ങ് ലൈഫിനെ കുറിച്ച് പറയാതിരുന്നെങ്കില്‍ നിങ്ങളുടെ ജീവിതം എങ്ങനെ മാറിയേനെ എന്നും ചോദ്യം ഉയര്‍ന്നു. ‘ഈ ചോദ്യത്തിന് ഞാന്‍ ഉത്തരം പറയാന്‍ പോകുന്നില്ല. കാരണം അത് പൂര്‍ത്തിയായി, അത് ഉപേക്ഷിക്കുകയും ചെയ്തു’, എന്നായിരുന്നു വിവേകിന്റെ മറുപടി.

അതേ സമയം നടന്‍ സല്‍മാന്‍ ഖാനാണ് ഐശ്വര്യ റായിയുടെയും വിവേകിന്റെയും ബന്ധത്തില്‍ പ്രശ്‌നങ്ങളുണ്ടാക്കിയതെന്നാണ് അന്ന് പ്രചരിച്ച റിപ്പോര്‍ട്ടില്‍ പറഞ്ഞത്. ഇക്കാര്യം വിവേക് പരസ്യമായി പറയുകയും ചെയ്തു. ‘ഐശ്വര്യ റായിയുമായി പ്രണയത്തിലായതിന്റെ പേരില്‍ സല്‍മാന്‍ വളരെ മോശമായി സംസാരിക്കുകയും എന്നെ ഭീഷണിപ്പെടുത്തിയെന്നും’, വിവേക് വെളിപ്പെടുത്തി.

‘ആളുകള്‍ നമ്മുടെ സ്വകാര്യ ജീവിതത്തെ കുറിച്ച് സംസാരിക്കേണ്ട ആവശ്യമില്ലെന്ന് ഞാന്‍ മനസിലാക്കി. നമ്മുടെ കുടുംബത്തോട് അത്രയും അടുപ്പവും സെന്‍സിറ്റീവുമാണെങ്കില്‍ അതിനെ എല്ലാവരുടെയും മുന്നില്‍ തുറന്ന് കാണിച്ചോണ്ടിരിക്കേണ്ട ആവശ്യമില്ല.

ഞാന്‍ ആദ്യമായി ഭാര്യയായ പ്രിയങ്കയെ കണ്ടമുട്ടിയപ്പോള്‍ ‘എന്നെ കുറിച്ച് പറയാനാണ്’, അവള്‍ ആവശ്യപ്പെട്ടത്. ആ ചിന്തയാണ് എന്നെ പ്രണയത്തിലാക്കിയതെന്ന് വിവേക് പറയുന്നു.

ഞാനൊരു നടനാണെന്ന് പരിചയപ്പെടുത്തി. ശേഷം എന്നെ കുറിച്ചെല്ലാം ഓണ്‍ലൈനില്‍ ഉണ്ടെന്നും പറഞ്ഞു. എന്നാല്‍ അവളിങ്ങോട്ട് പറഞ്ഞത് അത് നിങ്ങള്‍ ചെയ്യുന്ന ജോലിയുടെ ഭാഗമായിട്ടുള്ളതല്ലേ, അതല്ലാതെയുള്ള നിങ്ങള്‍ ആരാണെന്നാണ് എനിക്ക് അറിയേണ്ടതെന്ന്. അന്നേരമാണ് എന്നില്‍ കൂടുതല്‍ കാര്യങ്ങള്‍ ഇനിയുമുണ്ടെന്ന് ഞാന്‍ തന്നെ തിരിച്ചറിഞ്ഞതെന്ന് നടന്‍ വ്യക്തമാക്കുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button