29.4 C
Kottayam
Saturday, June 6, 2026

അമ്മയായി കുഞ്ഞിനെ നോക്കി വീട്ടിലിരിക്കാനില്ല; രാം ചരണിന്റെ ഭാര്യ പടുത്തുയർത്തിയത് 780 കോടിയുടെ ആസ്തി

Must read

ഹൈദരാബാദ്‌:തെലുങ്ക് സിനിമയിലെ സൂപ്പർ സ്റ്റാർ ആണ് നടൻ രാം ചരൺ. മെ​ഗാ സ്റ്റാർ ചിരഞ്ജീവിയുടെ മകനായ രാം ചരണിന് വളരെ പെട്ടെന്ന് തന്നെ തെലുങ്ക് സിനിമാ രം​ഗത്ത് തന്റെ സ്ഥാനം നേടിയെടുക്കാൻ കഴിഞ്ഞു. ധീര എന്ന സിനിമയിലൂടെ കേരളത്തിലും വലിയ ആരാധക വൃന്ദം സൃഷ്ടിച്ച നടനാണ് രാം ചരൺ.

ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ നടന്റെ ആർആർആർ എന്ന സിനിമ ഇന്ത്യൻ സിനിമയിൽ കലക്ഷൻ റെക്കോഡും സൃഷ്ടിച്ചു. വിദേശ രാജ്യങ്ങളിൽ നിന്നും വൻ ജനപ്രീതി രാജമൗലി സംവിധാനം ചെയ്ത ഈ സിനിമയ്ക്ക് ലഭിച്ചു.

- Advertisement -

രാം ചരണിനെ കൂടാതെ ജൂനിയർ എൻടിആർ, ശ്രിയ ശരൺ, ആലിയ ഭട്ട് തുടങ്ങിയവർ ആയിരുന്നു സിനിമയിലെ മറ്റ് പ്രധാന വേഷങ്ങൾ ചെയ്തത്. രാം ചരൺ ആരാധകർക്ക് സന്തോഷം പകരുന്ന വാർത്തയാണ് കഴിഞ്ഞ ദിവസം പുറത്ത് വന്നിരിക്കുന്നത്.

- Advertisement -

വിവാഹം കഴിഞ്ഞ് പത്ത് വർഷങ്ങൾക്ക് ശേഷം നടൻ ആദ്യമായി അച്ഛനാവാൻ പോവുകയാണ്. നടന്റെ ഭാര്യ ഉപാസന കാമിനേനി ​ഗർഭിണി ആണെന്ന സന്തോഷ വാർത്ത കുടുംബമാണ് ആരാധകരെ അറിയിച്ചത്.

അമ്മയാവുന്നതിനെക്കുറിച്ച് നിലവിൽ ആലോചിക്കുന്നില്ലെന്നായിരുന്നു രാം ചരണിന്റെ ഭാര്യ ഉപാസന നേരത്തെ പറഞ്ഞത്. ഇരുവരും കുട്ടികൾ വേണ്ടെന്ന തീരുമാനത്തിലാണെന്ന് അഭ്യൂഹങ്ങളും പരന്നിരുന്നു. എന്നാൽ ഇപ്പോൾ ഇത്തരം അഭ്യൂഹങ്ങൾക്ക് വിരാമം ആയിരിക്കുകയാണ്. വെറുമൊരു താരപത്നി മാത്രമല്ല യഥാർത്ഥത്തിൽ രാം ചരണിന്റെ ഭാര്യ ഉപാസന.

- Advertisement -
Ram Charans Wife

ആന്ധ്രയിലും തെലുങ്കാനയിലും വലിയ സ്വാധീമുള്ളവരാണ് ഇവരുടെ കുടുംബം. അപ്പോളോ ലൈഫിന്റെ വൈസ് ചെയ്ർ പേഴ്സൺ ആണ് ഉപാസന കാമിനേനി. ബി പോസിറ്റീവ് മാ​ഗസിന്റെ എഡിറ്റർ ഇൻ ചീഫുമാണ്, അപ്പോളോ ഹെൽത്ത് കെയറിന്റെ അമരക്കാരാണ് ഉപാസനയുടെ കുടുംബം.

അനിൽ കാമിനേനി, ശോഭന കാമിനേനി എന്നിവരാണ് ഉപാസനയുടെ മാതാപിതാക്കൾ. ലണ്ടനിൽ നിന്നാണ് ഉപാസന ബിരുദം നേടിയത്. രാം ചരണും ഉപാസനയും ഒരു യൂണിവേഴ്സിറ്റിയിൽ ആയിരുന്നു.

റിപ്പോർട്ടുകൾ പ്രകാരം 780 കോടിയുടെ സ്വത്ത് ഉപാസനയ്ക്ക് മാത്രമായി ഉണ്ട്. രാം ചരണിന്റെ മാത്രം ആസ്തി ആവട്ടെ 1300 കോടിയും. ആഡംബര പൂർണമായ ജീവിതമാണ് രണ്ട് പേരും നയിക്കുന്നത്. 100 കോടിയാണത്രെ ഒരു സിനിമയ്ക്ക് രാം ചാരൺ വാങ്ങുന്ന പ്രതിഫലം.

Ram Charans Wife Upasana

ഇത്രയും നാൾ കരിയറിന്റെ തിരക്കുകളിൽ ആയിരുന്നു ഉപാസനയും. മെഡിക്കൽ രം​ഗത്ത് നിരവധി പ്രവർത്തനങ്ങൾ ഉപാസനയുടെ നേതൃത്വത്തിൽ നടന്നിട്ടുണ്ട്. ഭർത്താവ് സൂപ്പർ സ്റ്റാർ ആയപ്പോഴും ലൈം ലൈറ്റിനോട് വലിയ താൽപര്യം ഉപാസന കാണിച്ചിട്ടില്ല.

കുഞ്ഞ് ജനിക്കാൻ പോവുന്ന രാം ചരണിനും ഉപാസനയ്ക്കും നിരവധി പേരാണ് ആശംസകൾ അറിയിക്കുന്നത്. 2012 ലാണ് രാം ചരണും ഉപാസനയും വിവാഹം കഴിക്കുന്നത്. സോഷ്യൽ മീഡിയയിൽ സജീവമായ ഉപാസന ഭർത്താവിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെക്കാറുണ്ട്. നേരത്തെ കുഞ്ഞുങ്ങളില്ലാത്തതിന്റെ പേരിൽ പലപ്പോഴും താരങ്ങൾക്ക് അനാവശ്യ ചോദ്യങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്.

എന്നാൽ അതിനോടൊന്നും പ്രതികരിക്കാൻ ഇവർ തയ്യാറായിരുന്നില്ല. തങ്ങളുടെ സ്വകാര്യത ആണ് അതെന്നാണ് രണ്ട് പേരും വ്യക്തമാക്കിയത്. രാം ചരണിന്റെ അച്ഛൻ ചിരഞ്ജീവി ആണ് കുടുംബത്തിൽ കുഞ്ഞ് പിറക്കാൻ പോവുന്ന സന്തോഷ വാർത്ത ആരാധകരെ അറിയിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

സംഗീതസംവിധായകനും നടനുമായ ആനന്ദ് മധുസൂദനൻ വിവാഹിതനായി

കൊച്ചി: സംഗീതസംവിധായകനും ഗാനരചയിതാവും നടനുമായ ആനന്ദ് മധുസൂദനൻ വിവാഹിതനായി. ശ്രീജ വിജയനാണ് വധു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. വിവാഹിതനായ വിവരം സോഷ്യൽ മീഡിയയിലൂടെ ആനന്ദ് തന്നെയാണ് ആരാധകരെ അറിയിച്ചത്....

വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം

മണലൂർ: ശക്തമായ കാറ്റിൽ വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം. മണലൂർ രണ്ടാം വാർഡിലെ ഗോതമ്പ് റോഡിൽ താമസിക്കുന്ന മരംമുറി തൊഴിലാളി തൃപ്രണത്ത് സുബ്രന്റെ മകൻ വിഷ്ണു (28) ആണ് മരിച്ചത്. വീടുപണിയുടെ...

അഭിജിത് ദീപ്കെ ഡൽഹിയിൽ; സിജെപി പ്രതിഷേധത്തിന് പോലീസിന്റെ അനുമതി;പുസ്തകവും ഇന്ത്യൻ ത്രിവർണ്ണ പതാകയുമായി വരാൻ നിർദേശം

ന്യൂഡൽഹി: രാജ്യത്തെ പിടിച്ചുലച്ച പരീക്ഷാവിവാദങ്ങളിലും സുതാര്യതയില്ലായ്മയിലും പ്രതിഷേധിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്കെതിരെ തലസ്ഥാനത്ത് പുതിയ സമരമുഖം തുറക്കുകയാണ് കോക്രോച്ച് ജനതാ പാർട്ടി (CJP). പാർട്ടിയുടെ ചരിത്രത്തിലെ ആദ്യത്തെ വലിയ പരസ്യപ്രതിഷേധത്തിനാണ് ജന്തർ മന്ദർ...

വിശ്വനാഥൻ ആനന്ദിനും ലോക ചാംപ്യൻ ഡി. ഗുകേഷിനും ഇല്ലാത്ത നേട്ടം; നോർവെ ചെസിൽ ആർ. പ്രഗ്നാനന്ദയ്ക്ക് ചരിത്ര വിജയം,വിൻസെന്റ് കെയ്മറെ തോൽപിച്ച് ഒന്നാം സ്ഥാനത്ത്

ഓസ്‍ലോ:നോർവെ ചെസ് ചാംപ്യൻഷിപ്പില്‍ ചരിത്ര വിജയവുമായി ഇന്ത്യൻ താരം ആർ‍. പ്രഗ്നാനന്ദ. നോർവെ ചെസ് കിരീടം വിജയിക്കുന്ന ആദ്യ ഇന്ത്യൻ താരമാണ് തമിഴ്നാട്ടുകാരനായ പ്രഗ്നാനന്ദ. ജർമനിയുടെ വിന്‍സന്റ് കെയ്മറെ തോൽപിച്ചാണ് 20 വയസ്സുകാരൻ...

വിദ്യാർഥികൾക്ക് ട്രാൻസ്‌പോർട്ട് ബസിൽ സൗജന്യയാത്ര; കർണാടകത്തിൽ ഉത്തരവിറങ്ങി

ബെംഗളൂരു: കർണാടകത്തിലെ കോൺഗ്രസ് സർക്കാരിന്റെ പുതിയ ജനപ്രിയപദ്ധതിക്ക് തുടക്കം. സംസ്ഥാനത്തെ എല്ലാ വിദ്യാർഥികൾക്കും സർക്കാർ ബസുകളിൽ യാത്ര സൗജന്യമാക്കുന്നതിനുള്ള വിജ്ഞാപനമിറക്കി. സ്ത്രീകൾക്ക് സൗജന്യയാത്ര ലഭ്യമാക്കുന്ന ശക്തി പദ്ധതി പ്രകാരം വിദ്യാർഥിനികൾക്ക് നിലവിൽ ബസുകളിൽ...

Popular this week