വഞ്ചനക്കേസിൽ നടൻ സോബി ജോർജിന് മൂന്നു വർഷം തടവ്

കൊച്ചി:: അമേരിക്കയിൽ ജോലി വാഗ്ദാനം ചെയ്ത് ഇടക്കൊച്ചി സ്വദേശിയിൽനിന്ന് രണ്ടര ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ നടൻ കലാഗൃഹം സോബി ജോർജിനും ഇടക്കൊച്ചി സ്വദേശി പീറ്റർ വിത്സനും മൂന്നുവർഷം കഠിന തടവും 10,000 രൂപ പിഴയും കോടതി വിധിച്ചു. തോപ്പുംപടി കൊച്ചി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ശിക്ഷ വിധിച്ചത്.

കേസിലെ ഒന്നും മൂന്നും പ്രതികളാണിവർ. രണ്ടാം പ്രതി സോബിയുടെ അമ്മ ചിന്നമ്മ ജോർജ് കോടതിയിൽ ഹാജരാകാതിരുന്നതിന് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. 2014-ലാണ് സംഭവം. പള്ളുരുത്തി പോലീസാണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷനു വേണ്ടി അസി. പബ്ളിക് പ്രോസിക്യൂട്ടർ എം.സി. അനീഷ് ഹാജരായി.സോബിയുടെ അമ്മ ചിന്നമ്മ ജോർജ്‌ കോടതിയിൽ ഹാജരാകാതിരുന്നതിന് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News