24.2 C
Kottayam
Saturday, June 6, 2026

സിന്ധുവിനെ കൊന്നത് പുതിയ ജോലിയിൽ പ്രവേശിക്കാനിരിക്കെ; തലയിലും കഴുത്തിലും വെട്ടി

Must read

തിരുവനന്തപുരം∙ പേരൂർക്കട വഴയിലയിൽ സ്ത്രീയെ വെട്ടിക്കൊലപ്പെടുത്തിയത്, വഴയില ജംക്‌ഷനിൽ ബസിൽ നിന്നിറങ്ങി നടക്കവെയെന്ന് ദൃക്സാക്ഷി. പ്രതി, സിന്ധുവിന്റെ തലയിൽ വെട്ടിവീഴ്ത്തിയ ശേഷം കഴുത്തിലും വെട്ടിയെന്നും സ്ത്രീയുടെ നിലവിളി കേട്ടാണ് റോഡിലിറങ്ങിയതെന്നും ദൃക്സാക്ഷി ബേബി ജോർജ് പറഞ്ഞു. തിരുവനന്തപുരം നന്ദിയോട് സ്വദേശിനി സിന്ധുവിനെ (50) ഇന്നു രാവിലെ 9.30നാണ് നടുറോഡിൽ വച്ച് പങ്കാളി പത്തനംതിട്ട സ്വദേശിയായ രാകേഷ് (46) വെട്ടിക്കൊലപ്പെടുത്തിയത്.

നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിൽ ഹോം നഴ്സായി സിന്ധുവിന് ജോലി കിട്ടിയിരുന്നു. ജോലിയിൽ പ്രവേശിക്കുന്നതിനു മുന്നോടിയായി, ജോലി തരപ്പെടുത്തിയ കൺസൾട്ടൻസിയിലേക്ക് വരുമ്പോഴായിരുന്നു ആക്രമണം. വഴയില ജംക്‌ഷനിൽ ബസിൽ നിന്നിറങ്ങി നടക്കുകയായിരുന്ന സിന്ധുവിനു നേരേ ആക്രോശിച്ചെത്തിയ പ്രതി, കയ്യിൽ കരുതിയിരുന്ന വെട്ടുകത്തി ഉപയോഗിച്ച് തലയിലും കഴുത്തിലും വെട്ടി. നാട്ടുകാർ പിടിച്ചുവച്ച പ്രതിയെ പേരൂർക്കട പൊലീസ് എത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. സിന്ധുവിനെ ഉടനെ ആംബുലൻസിൽ പേരൂർക്കട ജില്ലാ ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 

രണ്ടു പേർക്കും കുടുംബങ്ങളുണ്ട്. ഭാര്യയും കുട്ടികളുമുള്ള രാകേഷ്, സിന്ധുവുമായി അടുപ്പത്തിലായതോടെ പത്തനംതിട്ടയില്‍നിന്ന് തിരുവനന്തപുരത്തെത്തി ഒരുമിച്ച് താമസിക്കുകയായിരുന്നു. തന്റെ പണവും സ്വത്തും തട്ടിയെടുക്കാൻ സിന്ധു ശ്രമിക്കുകയാണെന്ന് രാകേഷ് ആരോപിച്ചതിനെ തുടർന്ന് ഇരുവരും തമ്മിൽ തര്‍ക്കമുണ്ടായി. തുടർന്ന് കഴിഞ്ഞ ഒരുമാസമായി ഇരുവരും അകന്നു കഴിയുകയായിരുന്നു. ഇതിനിടെയാണ് കൊലപാതകം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week