26 C
Kottayam
Saturday, June 6, 2026

ഇവളെ അറ്റാക്ക് ചെയ്യണം; പണം നല്‍കി ആളുകളെ ഇറക്കി വിടുകയാണെന്ന് ഭാവന

Must read

കൊച്ചി:മലയാളികളുടെ പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് ഭാവന. ഭാവനയുടെ മലയാളത്തിലേക്കുള്ള തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍. വിവാഹ ശേഷം ഇടവേളയെടുത്ത താരം കന്നഡയില്‍ അഭിനയിച്ചുവെങ്കിലും മലയാളത്തില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു. ഇപ്പോഴിതാ ആ കാത്തിരിപ്പ് അവസാനിക്കുകയാണ്. താരം തന്റെ തിരിച്ചുവരവിനുള്ള ഒരുക്കത്തിലാണ്.

സോഷ്യല്‍ മീഡിയയുടെ ആക്രമണം പലപ്പോഴായി നേരിട്ടിട്ടുള്ള താരമാണ് ഭാവന. ഇപ്പോഴും താരം അത്തരം പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട്. ഇപ്പോഴിതാ ഗൃഹലക്ഷ്മിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സൈബര്‍ ആക്രമണങ്ങള്‍ നേരിട്ടതിനെക്കുറിച്ചും അവയുടെ സ്വഭാവത്തില്‍ നിന്നും താന്‍ നിരീക്ഷിച്ച കാര്യങ്ങളെക്കുറിച്ചുമെല്ലാം മനസ് തുറക്കുകയാണ് ഭാവന.

Bhavana

മറ്റുള്ളവരെ വിഷമിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ മാത്രം ചിലര്‍ പ്രവര്‍ത്തിക്കുന്നതായി തോന്നിയിട്ടുണ്ടെന്നാണ് ഭാവന പറയുന്നത്. പിന്നാലെയാണ് താരം സോഷ്യല്‍ മീഡിയയിലൂടെ ഒരു സംഘം ബോധപൂര്‍വ്വം ആക്രമിക്കുന്നു എന്നാണോ എന്ന ചോദ്യത്തിന് മറുപടി നല്‍കുന്നത്. താരത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

- Advertisement -

- Advertisement -

ഇന്നെനിക്കറിയാം, സൈബര്‍ ബുള്ളീയിംഗ് ഒരു പ്രൊഫഷനാണെന്ന്. ചിലര്‍ ചിലയാളുകളെ വാടകയ്‌ക്കെടുത്തോ കൂലികൊടുത്തോ എഴുതിപ്പിക്കുകയാണ്. ഇയാളെ നിങ്ങള്‍ അറ്റാക്ക് ചെയ്യണം, ഈ സിനിമയെ നിങ്ങള്‍ ആക്രമിക്കണം, ഇങ്ങനെ ചില വിഷയങ്ങളില്‍ നിലപാടുകളില്‍ ഇത്തരത്തിലുള്ള പ്രതികരണങ്ങള്‍ പടച്ചുവിടണം എന്നെല്ലാം ചട്ടംകെട്ടി പണം നല്‍കി ആളുകളെ ഇറക്കി വിടുകയാണന്നാണ് ഭാവന പറയുന്നത്.

മുന്നൊരുക്കങ്ങള്‍ നടത്തി ഇറങ്ങുന്ന ഇത്തരം സംഘങ്ങള്‍ വാങ്ങുന്ന കാശിനുള്ള ജോലി ചെയ്യുന്നു. ഈ ജോലിയിലേര്‍പ്പെട്ട ഓരോരുത്തര്‍ക്കും പത്തിലധികം വ്യാജ അക്കൗണ്ടുകളുണ്ടാകുമെന്നും ഭാവന ചൂണ്ടിക്കാണിക്കുന്നുണ്ട്

- Advertisement -

ഈ ലോകത്ത് എനിക്ക് മാത്രമാണ് ഇത്തരം കമന്റുകള്‍ നേരിടേണ്ടി വന്നതെങ്കില്‍ ഞാനിത് ശ്രദ്ധിക്കണം. പക്ഷെ അങ്ങനെയല്ലല്ലോ, രാജ്യത്തിന്റെ മഴുവന്‍ അഭിമാനമായ സച്ചിന്‍, ധോണി, അമിതാഭ് ബച്ചന്‍ എന്നിവരുടെ പോസ്റ്റിന് താഴെപ്പോലും മോശം കമന്റുകള്‍ വരുന്നുണ്ടെന്നും ഭാവന ചൂണ്ടിക്കാണിക്കുന്നു.

തന്നെകുറിച്ച് ഒന്നുമറിയാത്തവര്‍ എന്തിനാണ് ഇങ്ങനെ ഓരോന്ന് പറയുന്നതെന്ന് ഞാന്‍ ചിന്തിച്ചിട്ടുണ്ടെന്നാണ് ഭാവന പറയുന്നത്. ഞാന്‍ അവരുടെ ആരുടെയും വീട്ടില്‍ പോയി പ്രശ്നമുണ്ടാക്കിയിട്ടില്ല. അവര്‍ക്ക് എന്നെ അറിയുന്നത് ഞാന്‍ ചെയ്ത് വെച്ച വേഷങ്ങളിലൂടെ മാത്രമാണ്. എന്നിട്ടാണ് ഇത്തരത്തിലുള്ള ആക്രമണങ്ങളെന്നാണ് ഭാവന പറയുന്നത്.

അതേസമയം താന്‍ ഇനിയൊരിക്കലും മലയാളത്തിലേക്ക് മടങ്ങിവരില്ലെന്ന് തീരുമാനിച്ചിരുന്നതാണെന്നാണ് ഭാവന പറയുന്നത്. മലയാളത്തിലേക്ക് ഇനിയൊരു മടങ്ങി വരവ് വേണ്ടെന്ന് മനസ്സ് കൊണ്ട് തീരുമാനിച്ചുറപ്പിച്ചിരുന്നു. വ്യക്തിപരമായ കാരണങ്ങള്‍ ആയിരുന്നു അങ്ങനെയൊരു തീരുമാനത്തിന് പിന്നില്‍. എനിക്ക് എന്റെ മനസമാധാനം തന്നെ ആയിരുന്നു പ്രധാനമെന്നാണ് ഭാവന കാരണമായി പറയുന്നത്.

താന്‍ മലയാളത്തിലേക്ക് വന്നാല്‍ ആ മനസമാധാനം നഷ്ടമാകും എന്ന് തോന്നിയെന്നും ഭാവന പറയുന്നു. അന്നും എന്നും തനിക്ക് നല്ല ഓഫറുകള്‍ വന്നിരുന്നുവെന്നും പറയുന്ന താരം എന്നാല്‍ സൗഹൃദമാണ് തന്നെ വീണ്ടും മലയാള സിനിമയില്‍ എത്തിച്ചതെന്നുമാണ് പറയുന്നത്.

മലയാളത്തിലേക്ക് തിരിച്ചുവരികയാണ് ഭാവന. നവാഗതനായ ആദില്‍ മൈമുനാത്ത് അഷ്‌റഫ് സംവിധാനം ചെയ്യുന്ന ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന് എന്ന സിനിമയിലൂടെയാണ് ഭാവനയുടെ തിരിച്ചുവരവ്. ഷറഫുദ്ദീനാണ് ചിത്രത്തിലെ നായകന്‍. ഈ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായിരുന്നു. ആരാധകര്‍ ഏറെ പ്രതീക്ഷയോടെയാണ് ഭാവനയുടെ മലയാളത്തിലേക്കുള്ള തിരിച്ചുവരവിനായി കാത്തിരിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഡൽഹി ഹോട്ടൽ തീപിടിത്തം: കാരണം പാചകക്കാരന്റെ അനാസ്ഥയെന്ന് കണ്ടെത്തൽ, പ്രതി അറസ്റ്റിൽ; കെട്ടിടം പ്രവർത്തിച്ചത് നിയമം ലംഘിച്ച്

ന്യൂഡൽഹി: രാജ്യതലസ്ഥാനമായ ഡൽഹിയിൽ വിദേശ പൗരന്മാർ ഉൾപ്പെടെ 21 പേരുടെ ദയനീയ മരണത്തിന് കാരണമായ വൻ തീപ്പിടിത്തത്തിന് കാരണം ഹോട്ടലിലെ പ്രധാന പാചകക്കാരന്റെ കടുത്ത അനാസ്ഥയെന്ന് ഔദ്യോഗിക കണ്ടെത്തൽ. ഈ നിർണായക കണ്ടെത്തലിന്...

നടൻ സലിം കുമാർ ആശുപത്രിയിൽ; വെന്റിലേറ്ററിലെന്ന് റിപ്പോർട്ടുകൾ

കൊച്ചി∙ ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് നടൻ സലിം കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള നടൻ വെന്റിലേറ്ററിലാണെന്നാണു വിവരം. ഡോക്ടർമാരുടെ വിദഗ്ധസംഘം പരിശോധന നടത്തുകയാണ്. കരൾ രോഗത്തെ തുടർന്ന് കഴിഞ്ഞ കുറച്ചുവർഷങ്ങളായി സലിം...

യുപി പോലീസിന് കൂറ് ഭരണഘടനയോടല്ല, രാഷ്ട്രീയ നേതൃത്വത്തോട്; രൂക്ഷ വിമർശനവുമായി അലഹബാദ് ഹൈക്കോടതി

ലഖ്‌നൗ: ഉത്തർപ്രദേശ് പോലീസിനെതിരെ രൂക്ഷ വിമർശനമുയർത്തി അലഹബാദ് ഹൈക്കോടതി. യുപിയിലെ പോലീസ് ഉദ്യോഗസ്ഥർക്ക് ഭരണഘടനയോടല്ല കൂറെന്നും രാഷ്ട്രീയ മേലാളന്മാരെ തൃപ്തിപ്പെടുത്താൻ വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്നും അലഹബാദ് ഹൈക്കോടതി പറഞ്ഞു. ഉത്തർപ്രദേശിലെ രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും ഫ്യൂഡൽ ചിന്താഗതി,...

ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ ഭാര്യ ആനയുടെ ചവിട്ടേറ്റ് മരിച്ചു

ഇരിട്ടി/മൈസൂരു: കുടകിലെ തിത്തിമത്തിക്കടുത്തുള്ള കൊണനകട്ടെ ഗ്രാമത്തിലെ കാപ്പിത്തോട്ടത്തിൽ ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ ഭാര്യ ആനയുടെ ചവിട്ടേറ്റ് മരിച്ചു. മുതിർന്ന ഐ.പി.എസ്. ഉദ്യോഗസ്ഥൻ അന്നലമട സുനിൽ അച്ചയ്യയുടെ ഭാര്യ സന്ധ്യ അച്ചയ്യയാണ് (51) കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാവിലെ...

Gold Price Today; സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്, ഇന്നത്തെ വിലയറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്. 22 കാരറ്റ് 1 ഗ്രാം സ്വർണത്തിന് 275 രൂപയാണ് ഇന്നേക്ക് കുറഞ്ഞിരിക്കുന്നത്. ഒരു പവന് 2200 രൂപയോളം ഒറ്റയടിക്ക് കുറഞ്ഞിട്ടുണ്ട്. ഇതോടെ, ഇന്ന് കേരളത്തിലെ...

Popular this week