EntertainmentNationalNews

പറയാതെ വയ്യ, വിദ്യാഭ്യാസമില്ലാത്ത രാഷ്ട്രീയ നേതാക്കളാണ് ഇവിടെ ഭരിക്കുന്നത്,വിവാദമായി കാജോളിന്റെ വാക്കുകള്‍

മുംബൈ:അറിയപ്പെടുന്ന ഒരു ഇന്ത്യൻ നടിയാണ് കജോൾ ദേവഗൺ. ഹിന്ദി സിനിമയിലെ ഏറ്റവും വിജയകരമായ നടിമാരിൽ ഒരാളായി മാധ്യമങ്ങളിൽ വിശേഷിപ്പിക്കപ്പെട്ട താരം ആറ് ഫിലിംഫെയർ അവാർഡുകൾ ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ നേടിയിട്ടുണ്ട്. 2011-ൽ ഇന്ത്യാ ഗവൺമെന്റ് താരത്തെ പത്മശ്രീ നൽകി ആദരിച്ചു. വളരെ മനോഹരമായ രൂപത്തിലാണ് താരം ഓരോ കഥാപാത്രങ്ങളെയും സമീപിച്ചത്.

തനൂജയുടെയും ഷോമു മുഖർജിയുടെയും മകളായ താരം സ്കൂളിൽ പഠിക്കുമ്പോൾ തന്നെ ബെഖുദി എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് കടന്നു. സിനിമകളിൽ അഭിനയിക്കുന്നതിനു പുറമേ, കജോൾ ഒരു സാമൂഹിക പ്രവർത്തകയാണ്, കൂടാതെ വിധവകൾക്കും കുട്ടികൾക്കുമൊപ്പം പ്രവർത്തിക്കുന്നതിലൂടെയും തരാം ശ്രദ്ധേയയാണ്.

2008-ൽ റോക്ക്-എൻ-റോൾ ഫാമിലി എന്ന റിയാലിറ്റി ഷോയുടെ ടാലന്റ് ജഡ്ജായി താരം അവതരിപ്പിച്ചു. കൂടാതെ ദേവ്ഗൺ എന്റർടൈൻമെന്റ് ആൻഡ് സോഫ്റ്റ്‌വെയർ ലിമിറ്റഡിൽ ഒരു മാനേജർ സ്ഥാനവും ഇപ്പോൾ വഹിക്കുന്നുണ്ട്. താരം നടനും ചലച്ചിത്ര നിർമ്മാതാവുമായ അജയ് ദേവ്ഗണിനെയാണ് വിവാഹം കഴിച്ചത്. ഇരുവരുടെയും മകളായ നിഷ ദേവ്ഗൺ ഏറ്റവും കൂടുതൽ സെലിബ്രേറ്റ് ചെയ്യപ്പെടുന്ന താര പുത്രിയാണ്.

സോഷ്യൽ മീഡിയ അട സജീവമായി തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം പങ്കിടാറുണ്ട്. സമൂഹത്തിൽ നടക്കുന്ന കാര്യങ്ങൾ തന്റെതായ അഭിപ്രായങ്ങളും താരം വെളിപ്പെടുത്താറുണ്ട്. ഇപ്പോൾ താരം നമ്മുടെ ഇന്ത്യൻ രാഷ്ട്രീയ മേഖലയെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് വളരെ പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയയിടങ്ങളിൽ ഒന്നടങ്കം വൈറൽ ആയത്.

“ഇന്ത്യയെ പോലൊരു രാജ്യത്ത് മാറ്റങ്ങള്‍ വളരെ പതുക്കെയാണ് നടക്കുന്നത്. നാം നമ്മുടെ പാരമ്പര്യത്തില്‍ മുഴുകിയിരിക്കുകയാണ്. മാറ്റങ്ങള്‍ സംഭവിക്കുന്നതില്‍ വിദ്യാഭ്യാസത്തിന് വലിയ പങ്കുണ്ട്. എന്നാല്‍ വിദ്യാഭ്യാസമില്ലാത്ത രാഷ്ട്രീയ നേതാക്കളാണ് ഇവിടെ ഭരിക്കുന്നത്. എനിക്ക് ഇത് പറയുന്നതില്‍ വിഷമമുണ്ട്. പക്ഷേ അതാണ് യാഥാർഥ്യം”എന്നാണ് താരത്തിന്റെ വാക്കുകൾ. വളരെ പെട്ടെന്നാണ് സമൂഹ മാധ്യമങ്ങളിൽ താരത്തിന്റെ വാക്കുകൾ വൈറലായത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button