ഡ്രഗ് കേസില്‍ കുടുങ്ങി അകത്താക്കി,ഇത് അയാളുടെ കളിയാണ്; ഉപ്പും മുളകില്‍ എന്നെ കാണാത്തതിന് കാരണം പറഞ്ഞ് പൊട്ടിക്കരഞ്ഞ് മുടിയന്‍
കൊച്ചി:ആൺ പെൺ വ്യത്യാസമില്ലാതെ മലയാളികൾ ഒന്നടങ്കം നെഞ്ചിലേറ്റിയ മലയാളം ടിവി ഷോ ആയിരിക്കാം ഉപ്പും മുളകും. ഒരുപാട് നന്മകൾ നിറഞ്ഞ ദിവസവും ഓരോ സന്ദേശങ്ങൾ പ്രേക്ഷകർക്ക് നൽകിക്കൊണ്ടാണ് ഉപ്പും മുളകും എന്ന പരമ്പര മലയാളി മിനി സ്ക്രീനിലെ പ്രേക്ഷകരെ ഒന്നടകം കയ്യിലാക്കിയത്.
ഇതിലെ ഓരോ കഥാപാത്രങ്ങളെയും മലയാളി വീട്ടമ്മമാരുടെ സ്വന്തം വീട്ടിലെ അംഗങ്ങളെ പോലെയാണ് കണ്ടതെന്ന് വാസ്തവം. അത്രയ്ക്കും ആഴത്തിൽ പതിച്ച കുടുംബമായിരുന്നു ഉപ്പും മുളകിലെ ഏഴംഗ കുടുംബം. ഉപ്പും മുളകും ആയി ബന്ധപ്പെട്ട ഒരുപാട് വാർത്തകളും വിവാദങ്ങളും ഇതിനുമുമ്പും പല പ്രാവശ്യം സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിന്നതായി നമുക്ക് അറിയാൻ സാധിക്കും.
ഇപ്പോൾ വീണ്ടും ഉപ്പും മുളകും പുതിയ വിവാദത്തിൽ അകപ്പെട്ടിരിക്കുകയാണ്. ഉപ്പും മുളകും എന്ന ടിവി ഷോയിലെ ഏറ്റവും പ്രധാനപ്പെട്ട കഥാപാത്രമാണ് മൂത്ത മകനായ മുടിയൻ. എസ് കുമാർ അവതരിപ്പിച്ച മുടിയൻ എന്ന കഥാപാത്രം മലയാളി പ്രേക്ഷകർ ഒന്നടങ്കം ഇരുകൈയും നീറ്റി സ്വീകരിച്ചിരിക്കുന്നു. പക്ഷേ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഉപ്പും മുളകും മുടിയന്റെ സാന്നിധ്യം ഇല്ലാതെയാണ് സംരക്ഷണ ചെയ്തുകൊണ്ടിരിക്കുന്നത്.
ഇതുമായി ബന്ധപ്പെട്ട് മുടിയൻ ഈ അടുത്ത് നൽകിയ ഒരു ഇന്റർവ്യൂവിൽ പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ ഇളക്കം സൃഷ്ടിച്ചത്. തന്നെ സംവിധായകൻ മനപ്പൂർവം ഇല്ലാണ്ടാക്കുകയാണ് എന്നാണ് മുടിയൻ വളരെ വേസനത്തോടെ വെറൈറ്റി മീഡിയക്ക് നൽകിയ അഭിമുഖത്തിൽ തുറന്നു പറഞ്ഞത്. ഒന്നും പറയണ്ട എന്ന് വിചാരിച്ച് അവസ്ഥയിൽ നിന്ന് പറയാതിരിക്കാൻ കഴിയില്ല എന്ന അവസ്ഥയിലേക്ക് എത്തിയപ്പോഴാണ് പറയാൻ തയ്യാറായത് എന്ന് മുടിയൻ പറയുന്നുണ്ട്.
സംവിധായകനുമായുള്ള പിണക്കം കാരണമാണ് ഇപ്പോൾ താൻ ഉപ്പും മുളകും എന്ന ടിവി ഷോയിൽ പ്രത്യക്ഷപ്പെടാത്തത് എന്ന് മുടിയൻ പറയുന്നുണ്ട്. സംവിധായകനുമായി എനിക്ക് മാത്രമല്ല എന്റെ വീട്ടിലെ അച്ഛൻ അമ്മ ( നിഷ സാരങ്, ബിജു സോപാനം ) എന്നിവർക്കും ഒരുപാട് ബുദ്ധിമുട്ടുകൾ ഉണ്ടായിട്ടുണ്ട് എന്ന് അദ്ദേഹം തുറന്നുപറയുകയും ചെയ്തു.
ആദ്യസമയത്ത് ഇതൊരു സിറ്റ്കോം എന്ന രീതിയിലാണ് ഞങ്ങൾ എഗ്രിമെന്റ് സൈൻ ചെയ്തത്. പക്ഷേ ഇപ്പോൾ ഒരു കണ്ണീർ പരമ്പര സീരിയൽ പോലെയാണ് ഉപ്പും മുളകും മുന്നോട്ടുപോകുന്നത്. ഇതല്ല ഞങ്ങളും ഞങ്ങളെ ഇഷ്ടപ്പെടുന്ന ആരാധകരും ഉപ്പും മുളകില്‍ നിന്ന് പ്രതീക്ഷിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ഒരുപാട് പ്രശ്നങ്ങൾ സംവിധായകനുമായി ഉണ്ടായിട്ടുണ്ട് എന്ന് മുടിയൻ തുറന്നു പറഞ്ഞു.
കഴിഞ്ഞ നാലുമാസത്തോളമായി ഞാൻ ഉപ്പും മുളകിലെ അംഗമല്ല. ഇപ്പോ എന്നെ ഉപ്പും മുളകില്‍ നിന്ന് പൂർണമായി അകറ്റാൻ വേണ്ടി ഞാൻ ബാംഗ്ലൂരിൽ ഡ്രഗ് കേസിൽ അകപ്പെട്ട് ജയിലിലാണ് എന്ന രീതിയിൽ കഥ മാറ്റിയിരിക്കുകയാണ് എന്ന് അതിന്റെ അകത്തുനിന്ന് എനിക്ക് മനസ്സിലാക്കാൻ സാധിച്ചു. ഇത് ഇപ്പോൾ ടെലികാസ്റ്റ് ചെയ്തിട്ടില്ല എന്നിരുന്നാലും അതിന്റെ അകത്ത് എനിക്ക് വേണ്ടപ്പെട്ടവർ ഇതാണ് കഥയുടെ തന്തു എന്ന് വിളിച്ച് പറയുകയുണ്ടായി എന്ന് മുടിയൻ പറയുന്നുണ്ട്.
അവിടെ ഉപ്പും മുളകിലെ എന്റെ സാമീപ്യം നിർബന്ധമാണ്. കാരണം കഥയിൽ ഇപ്പോഴും ഞാനുമായി ബന്ധപ്പെട്ട കഥാപാത്രങ്ങൾ നിലനിൽക്കുന്നുണ്ട്. എന്റെ ഭാര്യ ഭാര്യയുടെ അച്ഛൻ അമ്മ തുടങ്ങിയ കഥാപാത്രങ്ങൾ ഒക്കെ ഞാനുമായി ബന്ധപ്പെട്ടതാണ്. പക്ഷേ ഇപ്പോൾ എന്നെ ഞാൻ അറിയാതെ ഒരു കേസുമായി ബന്ധപ്പെട്ട് ജയിലിൽ ആക്കുക എന്നുള്ളത് തികച്ചും നീതിയുക്തമല്ല എന്ന മുടിയും തുറന്നുപറയുകയും ചെയ്തു.