FeaturedKeralaNews

ശബരിമലയിലും,ലവ് ജിഹാദിലും നിയമനിർമ്മാണം,സൗജന്യ സിലിണ്ടർ,ലാപ് ടോപ്പ് ,എൻഡിഎയുടെ പ്രകടന പത്രിക പുറത്ത്

തിരുവനന്തപുരം:ശബരിമല, ലവ് ജിഹാദ് വിഷയങ്ങളിൽ ഊന്നി കേരളത്തിൽ എൻഡിഎയുടെ പ്രകടന പത്രിക. ശബരിമലയിൽ ആചാരസംരക്ഷണത്തിന് വേണ്ടി നിയമ നിർമ്മാണം നടത്തുമെന്നും, ലവ് ജിഹാദിനെതിരെ നിയമം കൊണ്ടുവരുമെന്നും പ്രകടന പത്രികയിൽ വാഗ്ദാനങ്ങൾ.

ബിപിഎൽ കുടുംബങ്ങൾക്ക് ആറ് സൗജന്യ പാചക വാതക സിലിണ്ടർ നൽകും. ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് സൗജന്യ ലാപ് ടോപ്പ് നൽകും. ക്ഷേമ പെൻഷൻ 3500 രൂപയാക്കും.ഒരു കുടുംബത്തിൽ ഒരാൾക്ക് വീതം ജോലി നൽകുമെന്നും പ്രഖ്യാപനം.

തിരുവനന്തപുരത്ത് കേന്ദ്ര മന്ത്രി പ്രകാശ് ജാവേദ്ക്കറാണ് പത്രിക പുറത്തിറക്കിയത്. കേന്ദ്ര പദ്ധതികൾ പേര് മാറ്റി അതിന്റെ നേട്ടം കേരളത്തിലെ സർക്കാർ അവകാശപ്പെടുകയാണെന്നും പ്രകാശ് ജാവേദ്ക്കർ ആരോപിച്ചു. കേരളത്തിൽ മാത്രമാണ് സിപിഎമ്മും കോൺഗ്രസും തമ്മിൽ മത്സരിക്കുന്നതെന്നും ഇത് നിഴൽ യുദ്ധം മാത്രമാണെന്നും പ്രകാശ് ജാവേദ്ക്കർ കുറ്റപ്പെടുത്തി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button