25.8 C
Kottayam
Tuesday, October 1, 2024

പി.സി ചാക്കോയെ സ്വാഗതം ചെയ്ത് എന്‍.സി.പി

Must read

കോഴിക്കോട്: കോണ്‍ഗ്രസില്‍ നിന്നു രാജിവച്ച മുതിര്‍ന്ന നേതാവ് പി.സി ചാക്കോയെ സ്വാഗതം ചെയ്ത് എന്‍സിപി കേരളഘടകം. സംസ്ഥാന അധ്യക്ഷന്‍ ടി.പി.പീതാംബരനാണ് അദ്ദേഹത്തെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തത്. നേരത്തെ ചാക്കോ എന്‍സിപിയിലേക്ക് പോകുമെന്ന് അഭ്യൂഹങ്ങള്‍ പരന്നിരുന്നു. ഇക്കാര്യം അദ്ദേഹം സ്ഥിരീകരിച്ചിട്ടില്ല. എന്‍സിപി അധ്യക്ഷന്‍ ശരത് പവാറുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ആളാണ് ചാക്കോ.

കേരളത്തില്‍ കോണ്‍ഗ്രസ് എന്ന പാര്‍ട്ടിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പി.സി ചാക്കോ രാജിവച്ചത്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും രാജിക്കത്ത് കൈമാറിയതായും ചാക്കോ അറിയിച്ചിരിന്നു. ഗ്രൂപ്പുകള്‍ക്കെതിരേയും ചാക്കോ രൂക്ഷ വിമര്‍ശനം നടത്തി. കേരളത്തില്‍ ഇന്ന് കോണ്‍ഗ്രസ് എന്ന പാര്‍ട്ടി ഇല്ല. പകരം ഐ കോണ്‍ഗ്രസ്, എ കോണ്‍ഗ്രസ് എന്നിവയാണ് ഉള്ളത്. ഗ്രൂപ്പ് വീതം വയ്ക്കല്‍ മാത്രമാണ് ഇവിടെ നടക്കുന്നത്. വി.എം. സുധീരനെ ഗ്രൂപ്പുകള്‍ ശ്വാസം മുട്ടിച്ച് പുറത്താക്കി.

ഗ്രൂപ്പുകള്‍ക്ക് അതീതമായി പ്രവര്‍ത്തിക്കുന്നവരെ കോണ്‍ഗ്രസില്‍ ആരും സംരക്ഷിക്കില്ല. ശക്തമായി നയിക്കാന്‍ പോരുന്ന ഒരു നേതൃത്വവും ഇന്ന് കോണ്‍ഗ്രസിനില്ല. പഴയ പ്രതാപത്തിന്റെ മഹിമയില്‍ ഓരോ ദിവസവും ദുര്‍ബലമായിക്കൊണ്ടിരിക്കുകയാണ് ആ പാര്‍ട്ടിയെന്നും ചാക്കോ പറഞ്ഞു.

സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് കമ്മിറ്റി പോലും സ്ഥാനാര്‍ഥികളെ അറിഞ്ഞിട്ടില്ല. രണ്ടു ഗ്രൂപ്പുകളുടെ ഏകോപന സമിതി മാത്രമാണ് ഇവിടെ ഉള്ളത്. ഇവരുടെ ലിസ്റ്റിന് അംഗീകാരം നല്‍കുക മാത്രമാണ് ഹൈക്കമാന്‍ഡ് ചെയ്യുകയെന്നും ചാക്കോ വിമര്‍ശിച്ചു.

ബിജെപിയെ നേരിടാന്‍ കഴിയാത്തത് കോണ്‍ഗ്രസിന്റെ ദൗര്‍ബല്യമാണ്. ദേശീയ തലത്തിലും കോണ്‍ഗ്രസ് സജീവമല്ല. ഗ്രൂപ്പുകാരനായി പ്രവര്‍ത്തിച്ച് പാര്‍ട്ടിക്കുള്ളില്‍ തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്നും ചാക്കോ പറഞ്ഞു. അതേസമയം, തന്റെ അടുത്ത രാഷ്ട്രീയ നീക്കം എന്താണെന്നുള്ള കാര്യം അദ്ദേഹം വ്യക്തമാക്കിയിട്ടില്ല.

അതേസമയം പി.സി.ചാക്കോയുടെ രാജിയില്‍ നേതാക്കളാരും പ്രതികരിക്കാന്‍ തയാറായില്ല. രാജിക്കാര്യം ചാക്കോ പ്രഖ്യാപിച്ചതിന് പിന്നാലെ ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രന്‍, കെ.വി.തോമസ് എന്നിവരോടൊക്കെ മാധ്യമങ്ങള്‍ പ്രതികരണം തേടിയെങ്കിലും എല്ലാവരും മൗനം തുടര്‍ന്നു.

വിഷയത്തില്‍ തത്കാലം പ്രതികരിക്കേണ്ടെന്നാണ് കെപിസിസി നേതൃത്വത്തിന്റെ നിലപാട്. അതേസമയം ചാക്കോയുടെ രാജി അനവസരത്തിലായിപ്പോയെന്ന് കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് പ്രതികരിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

24 വയസിൽ വിമാന അപകടത്തിൽ കാണാതായി, 56 വർഷങ്ങൾക്ക് ശേഷം മലയാളിയുടെ മൃതദേഹം കണ്ടെടുത്തു,അപൂർവ്വ സൈനിക നടപടി, ദൗത്യം 10 ദിവസം കൂടി തുടരും

ന്യൂഡൽഹി :: 1968 ഫെബ്രുവരി 7 ന് ലഡാക്കിൽ നടന്ന വിമാനാപകടത്തിൽ മരിച്ചവരെ കണ്ടെത്താനുള്ള ദൗത്യം പത്തു ദിവസം കൂടി തുടരും. പത്തനംതിട്ട സ്വദേശി തോമസ് ചെറിയാനടക്കം 4 പേരുടെ മൃതദേഹങ്ങളാണ് കഴിഞ്ഞ...

ഇസ്രയേൽ ലെബനോനിൽ കരയുദ്ധം തുടങ്ങി, ഹിസ്ബുള്ള കേന്ദ്രങ്ങളിൽ ആക്രമണം

ബെയ്റൂത്ത് : ലോകരാജ്യങ്ങളുടെ മുന്നറിയിപ്പ് തള്ളി ലെബനോനിൽ ഇസ്രയേൽ കരയുദ്ധം തുടങ്ങി. തെക്കൻ ലെബനോനിൽ ഹിസ്ബുള്ള കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയെന്ന് ഇസ്രയേൽ സൈന്യം വ്യക്തമാക്കി. വടക്കൻ അതിർത്തി ഇസ്രായേൽ യുദ്ധമേഖലയായി പ്രഖ്യാപിച്ചു. അതിർത്തി...

കോഴിക്കോട് വ്യാജ ഡോക്ടർ ചികിത്സിച്ച രോഗി മരിച്ചു; ആര്‍.എം.ഒ അറസ്റ്റില്‍

കോഴിക്കോട് കോട്ടക്കടവ് വ്യാജ ഡോക്ടർ ചികിത്സിച്ച രോഗി മരിച്ചു. ടിഎംഎച്ച് ആശുപത്രിയിലാണ് സംഭവം. മരിച്ചത് പൂച്ചേരിക്കുന്ന് സ്വദേശി വിനോദ് കുമാർ. എംബിബിഎസ് തോറ്റ ഡോക്ടർ‌ ചികിത്സിച്ചതെന്നാണ് ആരോപണം. സംഭവത്തിൽ മരിച്ച വിനോദ് കുമാറിന്റെ...

സിദ്ദിഖിന് അനുവദിച്ചത് ഇടക്കാല ജാമ്യം; അറസ്റ്റ് ചെയ്താൽ ജാമ്യത്തിൽ വിട്ടയയ്ക്കണമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: ബലാത്സംഗക്കേസിൽ നടൻ സിദ്ദിഖിന് സുപ്രീം കോടതി നല്‍കിയത് ഇടക്കാല ജാമ്യം. സിദ്ദിഖിന്‍റെ അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള സുപ്രീം കോടതി വിധിയുടെ പകര്‍പ്പിലാണ് ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. വൈകിട്ടോടെയാണ് വിധി പകര്‍പ്പ് പുറത്ത് വന്നത്....

സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണമേർപ്പെടുത്തുമെന്ന് കെഎസ്ഇബി. വൈകിട്ട് ആറിന് ശേഷം അരമണിക്കൂർ വീതം നിയന്ത്രണമുണ്ടായിരിക്കുമെന്ന് കെഎസ്ഇബി അറിയിച്ചു. പവർ എക്സ്ചേഞ്ചിൽ നിന്നുള്ള വൈദ്യുതി ലഭ്യതയിൽ കുറവുള്ളതിനാൽ അരമണിക്കൂർ വൈദ്യുതി നിയന്ത്രണമേർപ്പെടുത്തുമെന്നും വൈദ്യുതി ഉപയോഗം...

Popular this week