നിയമസഭാ തെരഞ്ഞെടുപ്പില്‍ നാല് സീറ്റുകള്‍ ലഭിച്ചില്ലെങ്കില്‍ എല്‍.ഡി.എഫ് വിടുമെന്ന് എന്‍.സി.പി

ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പില്‍ നാല് സീറ്റുകള്‍ ലഭിച്ചില്ലെങ്കില്‍ എല്‍.ഡി.എഫ് മുന്നണി വിടുമെന്ന് എന്‍.സി.പി കേന്ദ്ര നേതൃത്വം. എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരദ് പവറാണ് ഇക്കാര്യം വ്യക്തമാക്കിയത്. നഷ്ടം സഹിച്ച് എല്‍ഡിഎഫില്‍ തുടരേണ്ട ആവശ്യമില്ലെന്നാണ് പാര്‍ട്ടി നിലപാട്.

കേന്ദ്ര നേതൃത്വത്തിന്റെ നിലപാട് പ്രഫുല്‍ പട്ടേല്‍ കേരള ഘടകത്തെ അറിയിക്കും. കൂടാതെ സംസ്ഥാനത്തെ എന്‍സിപി നേതാക്കള്‍ക്കെതിരെയുള്ള പരാതി അറിയിക്കാന്‍ ഡല്‍ഹിയിലെത്തുന്ന മന്ത്രി എ.കെ. ശശീന്ദ്രനോടും ഈ നിലപാട് പാര്‍ട്ടി അറിയിക്കും. എല്‍ഡിഎഫ് മുന്നണി വിട്ടാല്‍ യുഡിഎഫിലേക്ക് പോകാനാണ് കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദേശം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News